SPORTS

തീപ്പൊരി ബാറ്റർക്ക് തീവില! 15–ാം വയസ്സിൽ ഒരു ‍‘ഡീലിന്’ വാങ്ങുന്നത് ഒരു കോടിയിലേറെ, ഇതിനകം സമ്പാദിച്ചത് കോടികൾ


മുംബൈ∙ കുതിച്ചുയർന്ന് ഇന്ത്യൻ ക്രിക്കറ്റിലെ ‘സെൻസേഷനൽ ടോപിക്’ വൈഭവ് സൂര്യവംശിയുടെ മാർക്കറ്റ് മൂല്യം. 15–ാം വയസ്സിൽ ഇന്ത്യൻ ടീമിൽ അരങ്ങേറിയ വൈഭവ് ഇന്ത്യയ്ക്കായി ക്രിക്കറ്റ് കളിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന സച്ചിന്‍ തെൻഡുൽക്കറുടെ റെക്കോർഡ് തകർത്തിരുന്നു. ട്വന്റി20 ഫോര്‍മാറ്റിൽ ഫോം കണ്ടെത്തിയതോടെ ഏകദിന, ടെസ്റ്റ് ടീമുകളിലും താരത്തിന് അവസരം നൽകണമെന്ന ആവശ്യവും ശക്തമായിക്കഴിഞ്ഞു. റെഡ് ബോൾ ക്രിക്കറ്റിലും താരത്തെ സജീവമാക്കുക ലക്ഷ്യമിട്ട് ദുലീപ് ട്രോഫിയിൽ വെസ്റ്റ് സോണിന്റെ വൈസ് ക്യാപ്റ്റനായി വൈഭവിനെ നിയമിച്ചിരുന്നു. വൈഭവിനെ തങ്ങളുടെ ബ്രാൻഡിന്റെ ഭാഗമാക്കാൻ രാജ്യത്തെ ബിസിനസ് ശൃംഖലകളും കാത്തിരിക്കുകയാണ്. അതിനിടെയാണ് ഒരു ഡീലിനായി വൈഭവ് ഒരു കോടി രൂപയിലേറെയാണു വാങ്ങുന്നതെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നത്.ഈ വർഷം ആദ്യം കോംപ്ലാന്റെ ക്യാംപെയ്നിലും വൈഭവ് പങ്കെടുത്തിരുന്നു. യുവാക്കളെ ലക്ഷ്യം വച്ച് ഗൂഗിൾ പേ നടത്തിയ ക്യാംപെയ്ൻ, റെഡ് ബുൾ എന്നിവയുമായും വൈഭവ് സഹകരിക്കുന്നുണ്ട്. ഇതിനു പുറമേ ജാർഖണ്ഡ് ആരോഗ്യ വകുപ്പിന്റെ ബ്രാൻഡ് അംബാസഡര്‍ കൂടിയാണ് വൈഭവ് സൂര്യവംശി. 15 വയസ്സുകാരനായ വൈഭവ് സൂര്യവംശി, ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലാണ് ഇന്ത്യൻ ടീമിൽ അരങ്ങേറ്റ മത്സരം കളിച്ചത്. 15 വയസ്സും 99 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു വൈഭവിന്റെ രാജ്യാന്തര അരങ്ങേറ്റം.


Auto ⏭️

Back to top button