SPORTS

‘ബോൾ ചെയ്യുമ്പോൾ കൂടുതൽ റൺസ് വിട്ടുകൊടുക്കണം’: ഒത്തുകളിച്ച ഇന്ത്യന്‍ വംശജനായ യുഎസ്എ ക്രിക്കറ്റ് താരത്തിന് 8 വര്‍ഷത്തെ വിലക്ക്


അബുദാബി ∙ ഒത്തുകളി ആരോപണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനു പിന്നാലെ ഇന്ത്യൻ വംശജനായ യുഎസ്എ ക്രിക്കറ്റ് താരം അഖിലേഷ് റെഡ്ഡിക്ക് എട്ടു വർഷത്തെ വിലക്ക്. അബുദാബി ടി10 ലീഗിനിടെ അഴിമതി വിരുദ്ധ ചട്ടങ്ങളിലെ മൂന്ന് വ്യവസ്ഥകൾ ലംഘിച്ചതിന് കഴിഞ്ഞ നവംബറിലാണ് അഖിലേഷിനെതിരെ കുറ്റം ചുമത്തിയതും താൽക്കാലികമായി സസ്‌പെൻഡ് ചെയ്തതും. കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെയാണ് അഖിലേഷിന് ഐസിസി എട്ടു വർഷത്തെ വിലക്കേർപ്പെടുത്തിയത്. 2025 നവംബർ 19ന് രാവിലെ, ആസ്പിൻ സ്റ്റാലിയൻസിന്റെ ആദ്യ മത്സരത്തിന് തൊട്ടുമുൻപ് ഒരു ഹോട്ടൽ മുറിയിലാണ് സംഭവം. അഖിലേഷ് തന്റെ സഹതാരത്തെ (പേര് വെളിപ്പെടുത്തിയിട്ടില്ല) സമീപിച്ച്, ടീം മാനേജ്‌മെന്റിന്റെ നിർദേശപ്രകാരം ബോൾ ചെയ്യുമ്പോൾ കൂടുതൽ റൺസ് വിട്ടുകൊടുക്കാൻ ആവശ്യപ്പെട്ടതായി ട്രൈബ്യൂണൽ കണ്ടെത്തി. സഹതാരം ഇതു നിരസിക്കുകയും വിഷയം ഐസിസി അഴിമതി വിരുദ്ധ വിഭാഗത്തെ അറിയിക്കുകയും ചെയ്തു. തുടർന്ന്, മത്സരത്തിന് തൊട്ടുമുൻപ് അഖിലേഷിന് പ്ലെയിങ് ഇലവനിൽ നിന്ന് ഒഴിവാക്കിയിരുന്നു.


Auto ⏭️

Back to top button