‘ഇത്ര ഷോ ഇറക്കണോ’, വിസ്‌മയ മോഹൻലാലിന്റെ ‘തുടക്കം’ സിനിമയുടെ ട്രെയിലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ

വിസ്‌മയ മോഹൻലാൽ
വിസ്മയ മോഹൻലാൽ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ‘തുടക്കം’ സിനിമയുടെ ഔദ്യോഗിക ട്രെയിലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ആഷിർവാദ് സിനിമാസിന്റെ യുട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ പുറത്തിറങ്ങിയത്. വിസ്മയയുടെ ആദ്യചിത്രമെന്ന ഹൈപ്പിനു പുറമേ മലയാളത്തിന്റെ സ്വന്തം മോഹൻലാലിന്റെ അതിഥി വേഷവും പ്രേക്ഷകരിൽ വലിയ ആകാംക്ഷയാണ് സൃഷ്ടിക്കുന്നത്. ഒന്നര മിനിറ്റിലേറെ ദൈർഘ്യമുള്ള ട്രെയിലറിൽ വിസ്മയയ്‌ക്കൊപ്പം മോഹൻലാലും പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു മികച്ച ത്രില്ലർ ചിത്രമായിരിക്കും തുടക്കം എന്ന് വ്യക്തമാക്കുന്നതാണ് ട്രെയിലർ നൽകുന്ന സൂചനകൾ.
ബ്ലോക്ബസ്റ്റർ ചിത്രമായ ‘2018’ന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് തുടക്കം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവാറാണ് നിർമ്മാണം. ചിത്രത്തിന്റേതായി ഇതിനകം പുറത്തുവന്ന ഫ്ര്രസ്ലുക്ക് പോസ്റ്ററുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.സായ്കുമാർ, മനോജ് കെ. ജയൻ, കെ.ബി.ഗണേശ്കുമാർ, ബോബി കുര്യൻ,ചിപ്പി, ജിബിൻ ഗോപിനാഥ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
സിനിമയുടെ ലോഞ്ചിനിടെ തുടക്കം ഒരു കുടുംബചിത്രമെന്ന വിവേഷണമാണ് സംവിധായകൻ ജൂഡ് ആന്തണി നൽകിയിരുന്നതെങ്കിലും ട്രെയിലർ കാണുമ്പോൾ സാധാരണ ഒരു കുടുംബചിത്രമായിട്ട് ഒതുങ്ങില്ലെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ഓഗസ്റ്റ് ഏഴിനാണ് തുടക്കത്തിന്റെ റിലീസ്. ജൂഡ് ആന്തണിയും ലിനീഷ് നെല്ലിക്കലും അഖിൽ കൃഷ്ണയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജേക്സ് ബിജോയ് സംഗീതം പകരുന്നു. ജോമോൻ ടി.ജോൺ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
English Summary
The official trailer for Thudakkam, marking the Malayalam acting debut of Vismaya Mohanlal, has been released by Aashirvad Cinemas.
Business ⏭️


