BUSINESS
നിക്ഷേപത്തിന്റെ പുതു സാധ്യതകൾ തുറന്ന് ET പവർ ഓഫ് വെൽത്ത്; കൊച്ചിയുടെ മണ്ണിൽ പുതു അദ്ധ്യായം

നിക്ഷേപകർക്ക് സാമ്പത്തിക വിജ്ഞാനത്തിന്റെ അമൂല്യമായ പാഠങ്ങൾ പകർന്നു നൽകിക്കൊണ്ട് ‘ET മലയാളം – Power of Wealth Conclave! Smart conversations’, ‘ദി റെനെയ് കൊച്ചി’യിൽ നടന്നു. ഈ ഇവന്റിൽ വിവിധ മേഖലകളിലെ സാമ്പത്തിക വിദഗ്ധർ സെഷനുകൾ അവതരിപ്പിച്ചു. . കൊച്ചിയുടെ മണ്ണിൽ പങ്കു വെക്കപ്പെട്ട കാലാതീതമായ അറിവുകൾ നിക്ഷേപകർക്ക് വഴിവിളക്കുകളായി മാറും. നിക്ഷേപകർ ആവേശത്തോടെ പങ്കെടുത്ത ചർച്ചകൾ പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നുഹെഡ്ജ് ഗ്രൂപ്പ്, യു.ജി.എസ് ഗ്രൂപ്പ് എന്നിവരാണ് ഇവന്റിന്റെ അസോസിയേറ്റ് സ്‌പോൺസർമാരായത്. ഈ കമ്പനികളുടെ പ്രതിനിധികളും ഇവന്റിൽ സാന്നിദ്ധ്യമറിയിച്ചു. പെന്റാഡ് സി.ഇ.ഒ നിഖിൽ ഗോപാലകൃഷ്ണൻ, ഓഹരിപഠനം സി.ഇ.ഒ നിഖിൽ മാത്യു, സെബി രജിസ്റ്റേർഡ് റിസർച്ച് അനലിസ്റ്റുമാരായ കൃഷ്ണകുമാർ ബാൽകൃഷ്ണ, ബാലചന്ദ്രൻ വിശ്വറാം, സനൽ പി, ഹെൽത്ത് ഇൻഷുറൻസ് അഡ്വൈസർ സത്യജിത്ത് പൈ, മിറെ അസറ്റ് ഫിനാൻഷ്യൽ സർവീസസ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ഡിജിറ്റൽ സെയിൽസ് സാമുവൽ ജോൺ എന്നിവർ ഇവന്റിൽ സെഷനുകൾ അവതരിപ്പിച്ചു. ഈ അതിഥികൾ എല്ലാം ചേർന്ന് ദീപം തെളിയിച്ച് ചടങ്ങിന്റെ ഔദ്യോഗികമായ ഉദ്ഘാടനം നിർവഹിച്ചു.സാമ്പത്തിക ആസൂത്രണത്തിന്റെ പ്രധാന്യമാണ് ആദ്യത്തെ സെഷൻ അവതരിപ്പിച്ച നിഖിൽ ഗോപാലകൃഷ്ണൻ വെളിപ്പെടുത്തിയത്. ഒരേ സമയം ലിക്വിഡിറ്റി, സാമ്പത്തിക വളർച്ച എന്നിവയ്ക്ക് പോർട്ഫോളിയോയിൽ തുല്യ പ്രാധാന്യം നൽകേണ്ടതാണെന്ന് അദ്ദേഹം ഉദാഹരണ സഹിതം വിശദീകരിച്ചു. രണ്ടാമത്തെ സെഷനിൽ സാമുവൽ ജോൺ മിറെയ് അസറ്റിന്റെ സ്പോൺസർ പ്രസന്റേഷനാണ് നടന്നത്.മൂന്നാമത്തെ സെഷനിൽ ഇൻവെസ്റ്റിങ്, ട്രേഡിങ് എന്നിവ തമ്മിലുള്ള വ്യത്യാസം സംബന്ധിച്ച ഉൾക്കാഴ്ച്ചകൾ ഹെഡ്ജ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അലെക്സ് കെ ബാബു എന്നിവർ പകർന്നു നൽകി. നാലാമത്തെ സെഷനിൽ ആരോഗ്യ ഇൻഷുറൻസ് കവറേജ് നേടുമ്പോൾ പ്രാധാന്യം നൽകേണ്ട കാര്യങ്ങളെക്കുറിച്ച് സത്യജിത് പൈ വിവരണം നൽകി.അഞ്ചാം സെഷനിൽ സ്വർണ്ണ നിക്ഷേപത്തിന്റെ പ്രാധാന്യവും, ഇന്നത്തെ കാലത്തെ നിക്ഷേപ തന്ത്രങ്ങളും സംബന്ധിച്ച വിലപ്പെട്ട അറിവുകളാണ് ശ്രോതാക്കൾക്ക് ലഭിച്ചത്. അജിത് പാലാട്ട്, സനൽ പി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പണമുണ്ടാക്കുന്നതു പോലെ തന്നെ പണം സംരക്ഷിക്കുന്നതിന്റെയും, വളർത്തുന്നതിന്റെയും ആവശ്യകതയെക്കുറിച്ചാണ് ആറാം സെഷനിൽ ചർച്ചകൾ നടന്നത്. ഈ സെഷനിൽ സാമുവൽ ജോൺ, ബാലചന്ദ്രൻ വിശ്വറാം എന്നിവർ പങ്കെടുത്തുഇക്വിറ്റി ഇൻവെസ്റ്റ്മെന്റിലെ വെല്ലുവിളികൾ, ഒരു ട്രേഡർ ശ്രദ്ധിക്കേണ്ട അടിസ്ഥാനപരവും, സാങ്കേതികവുമായ കാര്യങ്ങൾ എന്നിവ സംബന്ധിച്ച് കൃഷ്ണകുമാർ ബാൽകൃഷ്ണൻ ഇവന്റിലെ ഏഴാമത്തെ സെഷൻ അവതരിപ്പിച്ചു. ദീർഘകാലാടിസ്ഥാനത്തിൽ സമ്പത്ത് സൃഷ്ടിക്കുന്നതിൽ ബോണ്ടുകൾ വഹിക്കുന്ന പങ്ക് എന്ന വിഷയം സംബന്ധിച്ച് ബാലചന്ദ്രൻ വിശ്വറാമിന്റെ എട്ടാമത്തെ അവതരണത്തോടെ സെഷനുകൾ സമാപിച്ചു.ചടങ്ങിൽ ഇക്കോണമിക് ടൈംസ് ലാംഗ്വേജസ് മാനേജിങ് എഡിറ്റർ ഷിനോദ്. ഇ സ്വാഗതം പറഞ്ഞു. സമയം മലയാളം എഡിറ്റർ പാർവതി.കെ നന്ദി പ്രകാശിപ്പിച്ചു. ഇക്കോണമിക് ടൈംസ് കന്നഡ എഡിറ്റർ പ്രസാദ് നായിക് ചടങ്ങിൽ പങ്കെടുത്തു.
Read News




