BUSINESS
ഒരു രൂപ പോലും ചെലവില്ല; മലയാളികൾക്കായി സർക്കാരിന്റെ 10 സൗജന്യ സാമ്പത്തിക ആനുകൂല്യങ്ങൾ

Free Govt Schemes Kerala: അറിവില്ലായ്മ മൂലം മലയാളി കുടുംബങ്ങൾ ദിവസവും പാഴാക്കുന്നത് ആയിരക്കണക്കിന് രൂപയുടെ സർക്കാർ സാമ്പത്തിക ആനുകൂല്യങ്ങളാണ്. ജനധൻ (PMJDY) സൗജന്യ അക്കൗണ്ട്, 5 ലക്ഷം രൂപയുടെ കാരുണ്യ (KASP) ഇൻഷുറൻസ്, മാസം തോറുമുള്ള ക്ഷേമ പെൻഷനുകൾ തുടങ്ങി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ മലയാളികൾക്കായി പൂർണ്ണമായും സൗജന്യമായി നൽകുന്ന പ്രധാന സാമ്പത്തിക സേവനങ്ങൾ അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഇവ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ പൊതു ജനങ്ങൾക്കായി സൗജന്യമായോ, കുറഞ്ഞ ചെലവിലോ നൽകുന്നവ സേവനങ്ങൾ ഇതാ.ബാങ്കിംഗ്, സാമ്പത്തിക സുരക്ഷസീറോ ബാലൻസ് ബാങ്ക് അക്കൗണ്ട് (PMJDY): മിനിമം ബാലൻസ് തുക ആവശ്യമില്ലാത്ത ജൻ ധൻ അക്കൗണ്ടുകൾ കേന്ദ്ര സർക്കാരിന്റെ ഒരു ഫ്‌ലാഗ്ഷിപ്പ് പദ്ധതിയാണ്. സൗജന്യ റൂപേ (RuPay) ഡെബിറ്റ് കാർഡ്, 10,000 രൂപ വരെ ഓവർഡ്രാഫ്റ്റ് സൗകര്യം എന്നിങ്ങനെ നീങ്ങുന്നു ഇവിടത്തെ ആനുകൂല്യങ്ങൾ.സൗജന്യ അപകട ഇൻഷുറൻസ്: ജൻ ധൻ അക്കൗണ്ട് ഉടമകൾക്ക് 2 ലക്ഷം രൂപ വരെയുള്ള സൗജന്യ അപകട ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.പണമിടപാട് സേവനങ്ങൾ: ലോകം മുഴുവൻ തരംഗമായി മാറികൊണ്ടിരിക്കുന്ന ഇന്ത്യയുടെ യുപിഐ (Unified Payments Interface). 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് നിരക്കു വരുന്നുവെന്ന് പറയുമ്പോൾ പോലും, വ്യക്തികൾ തമ്മിലുള്ള ഇടപാടുകൾ സൗജന്യമായി തുടരുന്നു.ആരോഗ്യ, ഇൻഷുറൻസ് പദ്ധതികൾകാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP / ആയുഷ്മാൻ ഭാരത്): സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് പ്രതിവർഷം 5 ലക്ഷം രൂപ വരെ സൗജന്യ ആശുപത്രി ചികിത്സാ പരിരക്ഷ പദ്ധതി.ആരോഗ്യ കിരൺ & സൗജന്യ ചികിത്സാ സഹായങ്ങൾ: സർക്കാർ ആശുപത്രികൾ വഴി നിർധനരായ രോഗികൾക്ക് സൗജന്യ ഡയാലിസിസ്, ക്യാൻസർ മരുന്നുകൾ, സാമ്പത്തിക ധനസഹായം.താലോലം പദ്ധതി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളുടെ ഗുരുതര രോഗചികിത്സയ്ക്ക് സൗജന്യ സാമ്പത്തിക സഹായം.പെൻഷനും നേരിട്ടുള്ള സാമ്പത്തിക സഹായവും (DBT)സാമൂഹ്യ സുരക്ഷാ പെൻഷനുകൾ: വാർദ്ധക്യകാല പെൻഷൻ, വിധവാ പെൻഷൻ, ഭിന്നശേഷി പെൻഷൻ, കർഷകത്തൊഴിലാളി പെൻഷൻ എന്നിങ്ങനെ അർഹർക്ക് മാസംതോറും നൽകുന്ന സാമ്പത്തിക സഹായം.പി.എം. കിസാൻ (PM-KISAN): അർഹരായ കർഷകർക്ക് പ്രതിവർഷം 6,000 രൂപ മൂന്ന് ഗഡുക്കളായി നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്ന പദ്ധതി.സൗജന്യ ഉപദേശങ്ങളും നിയമസഹായവുംസാമ്പത്തിക സാക്ഷരതാ കേന്ദ്രങ്ങൾ (FLC): ലീഡ് ബാങ്കുകളും, കുടുംബശ്രീയും വഴി സാമ്പത്തിക ആസൂത്രണം, കടബാധ്യത നിവാരണം, വായ്പാ പദ്ധതികൾ എന്നിവയെക്കുറിച്ച് സൗജന്യ ഉപദേശങ്ങൾ നൽകുന്നു.കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി (KELSA): സാമ്പത്തിക വഞ്ചനകൾ, തർക്കങ്ങൾ എന്നിവയിൽ നിർധനർക്ക് സൗജന്യ നിയമ സഹായം നൽകുന്നു. ആവശ്യമുള്ളവർ കോടതികളിൽ സൗജന്യ അഭിഭാഷക സേവനവും ഉറപ്പുനൽകുന്നു.തൊഴിൽ, സബ്സിഡി ആനുകൂല്യങ്ങൾസ്വയംതൊഴിൽ ഗ്രാന്റുകൾ: കുടുംബശ്രീ, പ്രവാസി ക്ഷേമ ബോർഡ്, പിന്നാക്ക വികസന കോർപ്പറേഷൻ എന്നിവ വഴി സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ സൗജന്യ ഗ്രാന്റുകളും, പലിശ ഇളവുകളും.സൗജന്യ റേഷൻ ആനുകൂല്യങ്ങൾ: മുൻഗണനാ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് (AAY/ PHH) സൗജന്യ ഭക്ഷ്യധാന്യങ്ങളും, സാമ്പത്തിക ആശ്വാസവും. മറ്റുള്ളവർക്ക് കുറഞ്ഞ ചെലവിൽ സേവനം.എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്: സ്വകാര്യ തൊഴിൽ എക്‌സ്‌ചേഞ്ചുകൾ വൻ തുക കൈപ്പറ്റി നൽകുന്ന സേവനമാണ് ഒരു രൂപ പോലും കൈപ്പറ്റാതെ സർക്കാർ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ നൽകുന്നത്.
Read News




