SPORTS
‘സ്ത്രീകളെയും പെണ്‍കുട്ടികളെയും ബഹുമാനിക്കുന്നതില്‍ വിട്ടുവീഴ്ചയരുത്’: ലിംഗസമത്വ പ്രചാരണത്തിന് സഞ്ജു സാംസൺ

ന്യൂഡൽഹി ∙ ഐക്യരാഷ്ട്ര സംഘടനയുടെ ഏജന്‍സിയായ യുഎൻ പോപ്പുലേഷൻ ഫണ്ടുമായി (യുഎന്‍എഫ്‌പിഎ) പങ്കാളിത്തം പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് കാരം സഞ്ജു സാംസണ്‍. ലിംഗസമത്വത്തിനായി പുരുഷന്മാരുടെ പിന്തുണ പ്രോത്സാഹിപ്പിക്കുകയാണ് പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. സഞ്ജുവുമായുള്ള വിഡിയോ യുഎന്‍എഫ്പിഎ ഇന്ത്യയുടെ പേജില്‍ പങ്കുവച്ചു. സ്ത്രീകളുടെയും പെൺകുട്ടികളുടെയും പ്രത്യുത്പാദന ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണിത്. യഥാർഥ സ്പോർട്സ്മാൻഷിപ് ക്രിക്കറ്റ് ബൗണ്ടറികൾക്കപ്പുറത്തേക്ക് വളരണമെന്ന് യുഎന്‍എഫ്‌പിഎ പറഞ്ഞു. തുല്യ അവസരങ്ങൾ ഉറപ്പാക്കുക, പോസിറ്റീവായ പുരുഷത്വ മാതൃകകൾ സ്വീകരിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും യുഎന്‍എഫ്പിഎ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഡൽഹി സർക്കാരിന്റെ ജന്‍ കൗശൽ കേന്ദ്രയുടെ ബ്രാൻഡ് അംബാസഡറായും സഞ്ജുവിനെ നിയമിച്ചിരുന്നു. ജൻ കൗശൽ കേന്ദ്രയുടെ പ്രചാരണത്തിനായി സഞ്ജുവിന്റെ ചിത്രത്തോടു കൂടിയ ഔദ്യോഗിക പോസ്റ്റർ പുറത്തിറക്കിയിരുന്നു.
Auto ⏭️




