SPORTS

‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം, നീ കരുതുന്നതിലും അപ്പുറം ഞാൻ നിന്നെ സ്നേഹിക്കുന്നു’: വൈകാരിക കുറിപ്പുമായി സാറ


മുംബൈ ∙ ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ തെൻഡുൽക്കർ ഇന്നലെയാണ് തന്റെ 27–ാം ജന്മദിനം ആഘോഷിച്ചത്. 1999 സെപ്റ്റംബർ 24നാണ് അർജുൻ ജനിച്ചത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടക്കം ഒട്ടേറെ പേരാണ് അർജുന് ആശംസ നേർന്ന് രംഗത്തെത്തിയത്. ഇക്കൂട്ടത്തിൽ, മൂത്ത സഹോദരി സാറ തെൻഡുൽക്കർ പങ്കുവച്ച ആശംസയാണ് ഏവരുടെയും ശ്രദ്ധ കവർന്നത്. കുട്ടിക്കാലത്ത് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളടക്കം ചേർത്താണ് സാറയുടെ വിഡിയോ.‘‘ഹേയ് അർജുൻ തെൻഡുൽക്കർ, നിനക്ക് ഒരാളുടെ പ്രത്യേക ജന്മദിനാശംസയുണ്ട്.’’ എന്നായിരുന്നു ഈ പോസ്റ്റിന്റെ അടിക്കുറിപ്പ്. അർജുന്റെ ഐപിഎൽ ടീമായ ലക്നൗ സൂപ്പർ ജയന്റ്സിനെയും പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.അർജുന് ജന്മദിനാശംസകളുമായി സച്ചിൻ ഈ വർഷം മാർച്ച് 5ന് ആയിരുന്നു അർജുന്റെ വിവാഹം. വ്യവസായ പ്രമുഖൻ രവി ഘായിയുടെ ചെറുമകൾ സാനിയ ചാന്ദോക്കിനെയാണ് അർജുവൻ വിവാഹം കഴിച്ചത്. ഇന്ത്യ അണ്ടർ 19 ടീമിന്റെ ഭാഗമായിരുന്ന അർജുൻ, നിലവിൽ ഐപിഎലിൽ ലക്നൗ സൂപ്പർ ജയന്റ്സിലും ആഭ്യന്തര ക്രിക്കറ്റിൽ ഗോവ ടീമിലും അംഗമാണ്.


Auto ⏭️

Back to top button