രേഖ പുറത്തുവിട്ടത് ബിജെപി നേതൃത്വത്തിന്റെ അനുവാദത്തോടെ, പിണറായിയുടെ ബ്ലാക്ക് മെയിലിംഗ് അവസാനിപ്പിച്ചെന്ന് ഷോൺ ജോർജ്

ഷോൺ ജോർജ്
തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടി കേസിൽ പണം കൈപ്പറ്റിയ വിവിധ രാഷ്ട്രീയ നേതാക്കളുടെ പേരുകളടങ്ങിയ ഡയറിക്കുറിപ്പ് പുറത്തുവിട്ടത് ബി.ജെ.പി നേതൃത്വത്തിന്റെ അനുവാദത്തോടെയെന്ന് ഷോൺ ജോർജ്. തനിക്കെതിരെ വി.മുരളീധരൻ പരാതി കൊടുത്തെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം നിറുത്തുമെന്നും ഷോൺ പറഞ്ഞു. ബി.ജെ.പി നിലപാടിൽ ആരും വെള്ളം ചേർക്കണ്ട, രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ പിരിവ് വാങ്ങിയിട്ടുണ്ടാകും. ഒരു പേജ് മാത്രമേ തന്റെ കൈയിൽ കിട്ടിയുള്ളൂ. ആ പട്ടികയിൽ മുരളീധരൻ എന്നയാൾ ഇല്ല. രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ പണം വാങ്ങിയതിൽ തെറ്റില്ല. ആ കണക്ക് പാർട്ടി കണക്കിൽ ഉണ്ടായാൽ മതിയെന്നും ഷോൺ ജോർജ് പറഞ്ഞു.
അഴിമതി നിരോധന നിയമപ്രകാരം പിണറായി വിജയനും മുഹമ്മദ് റിയാസിനും വീണ.്ക്കും എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി കത്ത് നൽകി 15 ദിവസത്തിന് ശേഷമാണ് എഫ്.ഐ.ആർ ഇടാതെ പ്രാഥമിക അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചത്. ഇതിലെ ഒത്തുകളി പുറത്തുകൊണ്ടുവരാൻ വേണ്ടിയാണ് ഇന്നലെ രേഖകൾ പുറത്തുവിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പട്ടിക കാണിച്ചാണ് പിണറായി യു.ഡി.എഫിനെയും സതീശനെയും ഭീഷണിപ്പെടുത്തിയത്. അധികാരത്തിൽ ഇരുന്നവർ വാങ്ങിയ പണം കൈക്കൂലി തന്നെയാണ്. ആ കേസിൽ എഫ്.ഐ.ആർ ഇട്ട് അന്വേഷണം വേണമെന്ന നിലപാടിൽ ബി.ജെ.പി ഉറച്ചുനിൽക്കുകയാണ്. യഥാർത്ഥ അഴിമതിയിൽ നിന്നും അതിന് കൂട്ടുനിന്നവരിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഒരു വിഭാഗം നടത്തുന്നതെന്നും ഷോൺ പറഞ്ഞു.
RELATED TOPICS: SHONE GEORGE, SHONE GEORGE COMPLAINT, SHONE GEORGE CMRL CASE, SHONE GEORGES REVELATION, BJP, CMRL
Read News ⏭️




