SPORTS

ബംഗ്ലദേശിനെ വീഴ്ത്തി ഓസ്ട്രേലിയ; മിച്ചൽ സ്റ്റാർക്കിന് 10 വിക്കറ്റ്


മക്കായ് ( ഓസ്ട്രേലിയ) ∙ 125 ഓവറിൽ ഒരു ടെസ്റ്റ് മത്സരത്തിനു പരിസമാപ്തി! പേസ് ബോളർ മിച്ചൽ സ്റ്റാർക്കിന്റെ തീപ്പൊരി ബോളിങ്ങിനു മുന്നിൽ തകർന്നടിഞ്ഞ് ബംഗ്ലദേശ്. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലദേശിനെ ഇന്നിങ്സിനും 51 റൺസിനും തകർത്ത് ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര സമനിലയിലാക്കി (1–1). രണ്ടു ദിവസം കൊണ്ടു തീർന്ന മത്സരത്തിൽ 51 റൺസ് വഴങ്ങി 10 വിക്കറ്റ് വീഴ്ത്തിയ സ്റ്റാർക്കാണ് ഓസീസിനു തകർപ്പൻ വിജയം നേടിക്കൊടുത്തത്. ഡാർവിനിൽ നടന്ന ആദ്യ ടെസ്റ്റിൽ ബംഗ്ലദേശിനോട് വഴങ്ങേണ്ടിവന്ന അപ്രതീക്ഷിത തോൽവിക്ക് ഓസ്ട്രേലിയ കണക്കുതീർത്തു.


Auto ⏭️

Back to top button