SPORTS

കൊച്ചിയിൽ നടന്ന പാക്കിസ്ഥാനെതിരായ മത്സരത്തിന് മുൻപ് ഗാംഗുലി രാജിക്കൊരുങ്ങി: കാരണം വെളിപ്പെടുത്തി ഹർഭജൻ സിങ്


ന്യൂഡൽഹി ∙ ഏപ്രിൽ ഫൂൾ തമാശ അതിരുവിട്ടതിനെത്തുടർന്ന് സൗരവ് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം രാജിവയ്ക്കാൻ ഒരുങ്ങിയ സംഭവം ഓർത്തെടുത്ത് മുൻ സ്പിന്നർ ഹർഭജൻ സിങ്. വാർത്താ ഏജൻസിയായ പിടിഐ പ്രസിദ്ധീകരിച്ച പോഡ്കാസ്റ്റിലാണ് 2005 ഏപ്രിൽ ഒന്നിന് അരങ്ങേറിയ ഈ ‘തമാശ നാടകം’ ഹർഭജൻ വീണ്ടും ഓർമിച്ചത്.‘‘ഞാൻ എപ്പോഴാണ് ഇത് പറഞ്ഞത്?’’ എന്നായി ഗാംഗുലി. പത്രക്കട്ടിങ്ങുകൾ കാണിച്ച്, ഇതെന്താണ്? എന്നു ചോദിച്ചതോടെ ഗാംഗുലി ആകെ സ്തംഭിച്ചുപോയി. അവിടെയുണ്ടായിരുന്ന സച്ചിൻ തെൻഡുൽക്കറും രാഹുൽ ദ്രാവിഡും സംഭവത്തെ പിന്തുണയ്ക്കുക കൂടി ചെയ്തതോടെ ഗാംഗുലിയുടെ നിയന്ത്രണം വിട്ടു. ഇതിനിടെ യുവരാജും ഹർഭജനും കിറ്റുമെടുത്ത് പുറത്തേക്കു നടക്കാൻ ഒരുങ്ങിയതോടെ ഗാംഗുലി പറഞ്ഞു: ‘‘ഞാൻ ഇങ്ങനെ പറഞ്ഞിട്ടില്ല. ഇതു സത്യമാണെന്നു തെളിഞ്ഞാൽ ഞാൻ ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിക്കും’’


Auto ⏭️

Back to top button