NEWS

കൂടിക്കാഴ്ചയ്ക്കായി ലോഡ്ജിൽ വിളിച്ചു വരുത്തി, 2 ദിവസം തടങ്കലിൽ പാർപ്പിച്ചു, യുവതിയെ പീഡിപ്പിച്ചവരിൽ വനിതയും


കൊച്ചി ∙ കളമശേരിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്പായില്‍ മാനേജർ പോസ്റ്റിൽ ഒഴിവുണ്ടെന്ന് കാണിച്ച് ഒഎൽഎക്സിൽ പരസ്യം നൽകിയാണ് സംഘം യുവതിയെ വിളിച്ചുവരുത്തിയത്. ഇന്റർവ്യൂവിന് ശേഷം കൂടിക്കാഴ്ചയ്ക്ക് എന്ന പേരിൽ വിളിച്ചുവരുത്തിയ ശേഷം മദ്യവും ലഹരിമരുന്നും നൽകി രണ്ടുദിവസം തടങ്കലിൽ പാർപ്പിച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. യുവതിയെ ലൈംഗികമായി ഉപദ്രവിച്ചവരിൽ മറ്റൊരു വനിതയുമുണ്ട്. ക്രൂരമായ പീഡനത്തിനിരയായ യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.മറ്റൊരു ജില്ലക്കാരിയായ യുവതി എറണാകുളത്ത് ജോലി ചെയ്യുന്ന ഭർത്താവിനൊപ്പമായിരുന്നു താമസം. ഒഎൽഎക്സിലെ പരസ്യം കണ്ട് അപേക്ഷിച്ച യുവതിയെ ഈ മാസം രണ്ടാം തീയതി രാവിലെ ഇന്റർവ്യൂവിന് വിളിക്കുകയും ജോലി ലഭിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അന്നു വൈകുന്നേരത്തോടെ ഇന്റർവ്യൂ സംഘത്തിലുണ്ടായിരുന്ന ഒരു സ്ത്രീ യുവതിയെ ഇടപ്പള്ളിയിലെ ലോഡ്ജിലേക്ക് ക്ഷണിക്കുകയായിരുന്നു. വിളിച്ചത് ഒരു സ്ത്രീയായതിനാലാണ് ലോഡ്ജിലേക്ക് പോയത്. അവർ അയച്ചുനൽകിയ ഊബർ ടാക്സിയിലാണ് ലോഡ്ജിൽ എത്തിയത്. തുടർന്ന് യുവതിക്ക് മദ്യവും പിന്നീട് ലഹരിമരുന്നും നിർബന്ധിച്ച് നൽകി ബോധം കെടുത്തി. രണ്ടാം തീയതി രാത്രിയിലും മൂന്നാം തീയതിയിലുമായി ഇവർ യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു.


Fashion ⏭️

Back to top button