NEWS

‘പുതിയ വീട്ടിൽ താമസമായാൽ അമ്മയെയും അച്ഛനെയും ജോലിക്കു വിടില്ല’; ഗൃഹപ്രവേശനത്തിന് ഒരു മാസം ബാക്കി: അനീഷ് യാത്രയായി


കല്ലറ ∙ ആഗ്രഹിച്ചു നിർമിച്ച വീടിന്റെ ഗൃഹപ്രവേശനത്തിന് ഒരു മാസം മാത്രം ബാക്കി നിൽക്കെയുള്ള അനീഷിന്റെ വിയോഗം നാടിനു നൊമ്പരമായി. മാതാപിതാക്കളും അനീഷും സഹോദരി അതുല്യയും അടങ്ങുന്നതാണ് കുടുംബം. സഹോദരിയുടെ വിവാഹം കഴിഞ്ഞു. 5 സെന്റ് മാത്രമുള്ള പുരയിടത്തിൽ വീടു നിർമിക്കാനായി വിവിധ സർക്കാർ പദ്ധതികൾ വഴി അപേക്ഷിച്ചെങ്കിലും സഹായം ലഭിച്ചില്ല. വിവിധ ബാങ്കുകളിൽനിന്നു 13 ലക്ഷം രൂപ വായ്പയെടുത്താണ് വീട് നിർമാണം തുടങ്ങിയത്.ഡ്രൈവർ ജോലി ഇല്ലാത്ത ദിവസം മറ്റു ജോലികൾക്കും പോയാണു അനീഷ് വായ്പത്തുക അടച്ചിരുന്നത്. വീട് നിർമാണം ഇനിയും വൈകുമെന്നായപ്പോൾ അത്യാവശ്യ ജോലികൾ പൂർത്തിയാക്കി അടുത്ത മാസം പുതിയ വീട്ടിൽ താമസമാക്കാൻ ഒരുങ്ങുകയായിരുന്നു അനീഷ്.ഒരു ദിവസം പോലും താമസിക്കാൻ കഴിയാതെ പോയ പുതിയ വീട്ടിലെ ഒരു മുറിയിലാണ് അനീഷിന്റെ മൃതദേഹം പൊതു ദർശനത്തിനു വച്ചത്. മകന്റെ മൃതദേഹത്തിനു സമീപം വാവിട്ടു കരയുന്ന മാതാപിതാക്കളെ സമാധാനിപ്പിക്കാൻ ബന്ധുക്കൾക്കും കഴിയാതെ വന്നു.


Fashion ⏭️

Back to top button