SPORTS
‘ഇത്രയും നാൾ ക്രിക്കറ്റ് കണ്ടിട്ട്, ഇങ്ങനെയൊന്ന് ഇതാദ്യം’: ‘വിചിത്ര ബോളിൽ’ അന്തംവിട്ട് ആരാധകരും കമന്റേറ്റർമാരും– വിഡിയോ

ടൊറന്റോ ∙ കാനഡ സൂപ്പർ60 ടൂർണമെന്റിൽ ടൊറന്റോ സിക്സേഴ്സും മിസിസാഗ മാസ്റ്റേഴ്സും തമ്മിൽ നടന്ന സെമി ഫൈനൽ മത്സരത്തിൽ ആരാധകരെയും കമന്റേറ്റർമാരെയും ഒരുപോലെ അമ്പരപ്പിച്ച് ‘വിചിത്ര ബോൾ’. വാൻകൂവറിലെ ബിസി പ്ലേസിൽ നടന്ന മത്സരത്തിൽ, വെറും 16 പന്തിൽ നിന്ന് 40 റൺസ് അടിച്ചുകൂട്ടിയ കരീബിയൻ താരം കീറോൺ പൊള്ളാർഡിന്റെ ബാറ്റ കരുത്തിൽ ടൊറന്റോ 10 ഓവറിൽ 130/4 എന്ന സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിൽ, 11 പന്തിലെ 39 റൺസെടുത്ത അലക്സ് ലീസിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ മികവിൽ മിസിസാഗ മാസ്റ്റേഴ്സ് ശക്തമായ പൊരുതിയെങ്കിലും ഒടുവിൽ ഒൻപത് റൺസ് അകലെ ജയം കൈവിട്ടു. ടൊറന്റോ സിക്സേഴ്സ് ഫൈനലിലേക്ക് യോഗ്യത നേടുകയും ചെയ്തു.നിയമം 19.7.1 വ്യക്തമാക്കുന്നത്, പന്ത് ബാറ്റിൽ തട്ടുകയും കൂടാതെ അതു ഗ്രൗണ്ടിനുള്ളിൽ എവിടെയും തൊടാതെ നേരിട്ട് ബൗണ്ടറിക്ക് പുറത്ത് പതിക്കുകയും ചെയ്താൽ മാത്രമേ ‘ബൗണ്ടറി 6’ ആയി കണക്കാക്കൂ എന്നാണ്. പന്ത് അതിന് മുൻപ് ഏതെങ്കിലും ഫീൽഡറുടെ ശരീരത്തിൽ തട്ടിയാലും ഈ നിയമം ബാധകമാണ്. അതുകൊണ്ട്, ബാറ്റർ തൊടാത്ത ഒരു വൈഡ് പന്ത് നേരിട്ട് ബൗണ്ടറി ലൈൻ കടന്ന് പുറത്തുപോയാലും അതിനെ ബൗണ്ടറി 4 ആയി മാത്രമേ കണക്കാക്കൂ. ഇതിനൊപ്പം വൈഡിനുള്ള ഒരു റൺസ് പെനൽറ്റിയും (നിയമം 22.6) ലഭിക്കും. അങ്ങനെ ആകെ മൊത്തം 7 റൺസിന് പകരം 5 വൈഡ് റൺസാണ് ലഭിക്കുക.
Auto ⏭️




