NEWS

ശബരിമലയിൽ വൻതിരക്ക്: വൈകിട്ട് വരെ 65,000 പേർ ദർശനത്തിനെത്തി; ദർശനത്തിനു മണിക്കൂറുകൾ നീണ്ടകാത്തുനിൽപ്


ശബരിമല ∙ തുലാമാസപ്പുലരിയിൽ അയ്യപ്പദർശനത്തിനു വൻതിരക്ക്. പതിനെട്ടാംപടി കയറാനുള്ള നിര മരക്കൂട്ടം പിന്നിട്ടു. പടികയറാനും ദർശനത്തിനും മണിക്കൂറുകൾ നീണ്ടകാത്തുനിൽപ്. നവരാത്രി അവധി ദിവസങ്ങൾക്കൊപ്പം തുലാമാസപൂജ വന്നതിനാൽ മണ്ഡല മകരവിളക്കു കാലത്തേതിനു സമാനമായ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്.വൈകിട്ടു വരെ 65,000 പേർ ദർശനത്തിനെത്തി. സന്ധ്യയ്ക്കു ശേഷവും തീർഥാടകരുടെ പ്രവാഹം തുടരുകയാണ്. തിരക്കു നിയന്ത്രിക്കാൻ പമ്പ മുതൽ തീർഥാടകരെ തടഞ്ഞു നിർത്തിയാണു കടത്തിവിട്ടത്. ഇന്നും ദർശനത്തിനുള്ള വെർച്വൽ ക്യു 50,000 കടന്നു. ഇതിനു പുറമേ സ്പോട് ബുക്കിങ്ങും അനുവദിച്ചിട്ടുണ്ട്. കുട്ടികൾക്കു ചോറുകൊടുക്കാൻ തിരുമുറ്റത്തു വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കളഭാഭിഷേകം, പുഷ്പാഭിഷേകം, പടിപൂജ എന്നിവ ഉണ്ടായിരുന്നു. കളഭാഭിഷേകത്തിനു തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ മുഖ്യകാർമികത്വം വഹിച്ചു. പടിപൂജ കണ്ടുതൊഴാനും തിരക്കായിരുന്നു. 


Fashion ⏭️

Back to top button