NEWS

മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങുന്നു; ചെലവ് 6.71 കോടി, ടെൻഡർ വിളിച്ചു


തിരുവനന്തപുരം∙ മന്ത്രിമാർക്കും അവരുടെ പഴ്സനൽ സ്റ്റാഫിനുമായി 6.71 കോടി രൂപ ചെലവിൽ 480 ആപ്പിൾ ഐപാഡുകൾ വാങ്ങുന്നതിനുള്ള നടപടികൾ കേരള സർക്കാർ ആരംഭിച്ചു. ഒക്ടോബർ 16ന് പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ഇതിനായി ഇ ടെൻഡർ ക്ഷണിച്ചു. സർക്കാർ വകുപ്പുകൾ ചെലവു ചുരുക്കണമെന്ന് ധനവകുപ്പ് ആവർത്തിച്ച് ആവശ്യപ്പെടുന്നതിനിടയിലാണ് ഈ നീക്കം.13 ഇഞ്ച് ഐപാഡ് പ്രോ 256GB (160 എണ്ണം), 11 ഇഞ്ച് ഐപാഡ് പ്രോ 256GB (160 എണ്ണം) , 11 ഇഞ്ച് ഐപാഡ് (A16) വൈഫൈ + സെല്ലുലാർ 256GB (160 എണ്ണം) എന്നിവയാണ് വാങ്ങുന്നത്. 13 ഇഞ്ച് ഐപാഡ് പ്രോ മോഡലുകൾക്കായി ഏകദേശം 3.19 കോടി രൂപ ചെലവഴിക്കും. ഓരോ യൂണിറ്റിനും ഏകദേശം 1,99,000 രൂപയാണ് വില. 11 ഇഞ്ച് ഐപാഡ് പ്രോ വൈഫൈ 256GB മോഡലുകൾക്കായി 2.23 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഒരു യൂണിറ്റിന് ഏകദേശം 1.39 ലക്ഷം രൂപയാണ് വില. ബാക്കിയുള്ള 1.27 കോടി രൂപ 11 ഇഞ്ച് ഐപാഡ് (A16) വൈഫൈ + സെല്ലുലാർ 256GB മോഡലുകൾക്കായി ചെലവഴിക്കും.


Fashion ⏭️

Back to top button