HEALTH

അനാവശ്യ ആൻജിയോപ്ലാസ്റ്റി: മുഖ്യമന്ത്രിയുടെ പരാമർശം തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരൻ | angioplasty- K Muraleedharan rejects Chief Minister’s remarks


തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിൽ അനാവശ്യമായി ആൻജിയോപ്ലാസ്റ്റി ചെയ്യുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമർശം നിയമസഭയിൽ തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. സ്വകാര്യ ആശുപത്രികളിൽ അനാവശ്യമായി ആൻജിയോപ്ലാസ്റ്റി ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മന്ത്രി സഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിൽ വ്യക്തമാക്കി. എം.എൽ.എമാരായ പി.പി. സുമോദ്, വി.കെ. സനോജ് എന്നിവരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.അതേസമയം, ആൻജിയോപ്ലാസ്റ്റിയുടെ പേരിൽ ചില സ്വകാര്യ ആശുപത്രികൾ അമിത ഫീസ് ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് നടന്ന ഒരു സ്വകാര്യ പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പരാമർശം. മുഖ്യമന്ത്രിയുടെ പ്രസ്താവനയെ അനുകൂലിച്ച് ചില ഡോക്ടർമാർ രംഗത്ത് എത്തിയിരുന്നുവെങ്കിലും, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) ഇതിനെതിരെ ശക്തമായി രംഗത്തു വന്നിരുന്നു.സ്വകാര്യ ആശുപത്രികളുടെ ചികിത്സാ ചൂഷണം തടയുന്നതിനായി പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ സമിതിയെ രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു.


Life Style ⏭️

Back to top button