AUTO

വില 10 ലക്ഷം മുതൽ; ഹ്യുണ്ടേയ് ചെറു എസ്‍യുവി ബയോൺ വിപണിയിൽ


ഇന്ത്യൻ മിഡ് സൈസ് എസ്‌യുവി വിപണിയിലെ സാന്നിധ്യം കൂടുതൽ ശക്തമാക്കാൻ ചെറു എസ്‍യുവി ബയോൺ സ്വന്തമാക്കി ഹ്യുണ്ടേയ് ഇന്ത്യ.  10 ലക്ഷം മുതൽ 16 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം) വാഹനത്തിന്റെ വില. ജനപ്രിയ മോഡലായ ക്രെറ്റയ്ക്ക് താഴെയായിട്ടാണ് ഹ്യുണ്ടേയ് ബയോണ്‍ വരുന്നത്. വിദേശ കയറ്റുമതി കൂടി ലക്ഷ്യമിട്ട് ഹ്യുണ്ടേയ്‌യുടെ ചെന്നൈ പ്ലാന്റിലാണ് വലത്-ഇടത് ഡ്രൈവ് മോഡലുകളിലുള്ള വാഹനം നിർമ്മിക്കുന്നത്.ആകർഷകമായ ഡിസൈനും അളവുകളും ആധുനിക ഇന്റീരിയറും ഫീച്ചറുകളും ക്യാബിനിലേക്ക് വന്നാൽ 12.3 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേയും 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീനും അടങ്ങുന്ന ഡ്യുവൽ-സ്ക്രീൻ സെറ്റപ്പാണ് പ്രധാന ആകർഷണം. മുൻ സീറ്റുകളിൽ വെന്റിലേഷൻ സൗകര്യം, പവേർഡ് ഡ്രൈവർ സീറ്റ്, ബോസ് (Bose) സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, വയർലെസ് ചാർജർ, ആംബിയന്റ് ലൈറ്റിങ് എന്നിവ അകത്തളത്തിലുണ്ട്. സ്വാഭാവിക സംഭാഷണങ്ങൾ തിരിച്ചറിഞ്ഞ് മറുപടി നൽകാൻ സാധിക്കുന്ന ജനറേറ്റീവ് എഐ (Generative AI) വോയ്‌സ് അസിസ്റ്റന്റും ബ്ലൂലിങ്ക് കണക്റ്റഡ് കാർ സാങ്കേതികവിദ്യയും ബയോണിലുണ്ട്. സുരക്ഷയ്ക്കായി ലെവൽ 2 അഡാസ് (ADAS), 6 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ എന്നിവ നൽകിയിരിക്കുന്നു.എൻജിൻ കരുത്ത് 115 എച്ച്പി കരുത്തും 144 എൻഎം ടോർക്കും നൽകുന്ന 1.5 ലീറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്തുപകരുന്നത്. 6-സ്പീഡ് മാനുവൽ, സിവിടി‌ഗിയർബോക്‌സ് ഓപ്ഷനുകൾ ലഭ്യമാണ്. സിവിടി പതിപ്പിന് ലിറ്ററിന് 18.6 കിലോമീറ്റർ മൈലേജ് കമ്പനി അവകാശപ്പെടുന്നു. ഓവർടേക്കിങ്ങിനായി പെട്ടെന്ന് കൂടുതൽ പവർ നൽകുന്ന ‘ഡാഷ് ബൂസ്റ്റ്’  മോഡും ഇക്കോ, നോർമൽ, സ്പോർട്ട് എന്നീ ഡ്രൈവ് മോഡുകളും ഇതിലുണ്ട്. ടർബോ-പെട്രോൾ, ഡീസൽ എൻജിനുകൾ നൽകിയിട്ടില്ലെങ്കിലും, കമ്പനിയുടെ ആദ്യ മിഡ്-സൈസ് സിഎൻജി എസ്‌യുവിയായി അടുത്ത വർഷം ജനുവരിയിൽ ഇതിന്റെ സിഎൻജി വകഭേദം നിരത്തിലെത്തും. വിപണിയിൽ കിയ സെൽറ്റോസ്, മാരുതി വിക്ടോറിസ്, ഹോണ്ട എലിവേറ്റ്, സ്കോഡ കുഷാക്ക് തുടങ്ങിയ മോഡലുകളോടാണ് ബയോൺ പ്രധാനമായും മത്സരിക്കുക.


Sports ⏭️

Back to top button