SPORTS
154 ൽ നിൽക്കെ ഒൻപതാം വിക്കറ്റ് നഷ്ടം, 17 പന്തു ബാക്കി നിൽക്കെ 242 റൺസ് വിജയലക്ഷ്യത്തിലെത്തി പാക്കിസ്ഥാൻ, വീണ്ടും നാണംകെട്ട് ഇംഗ്ലണ്ട്

ലഹോർ∙ ത്രിരാഷ്ട്ര പരമ്പരയിൽ ശ്രീലങ്കയ്ക്കെതിരെ 429 റൺസ് നേടിയിട്ടും തോൽവി വഴങ്ങിയ ഇംഗ്ലണ്ടിന് അടുത്ത തിരിച്ചടി. പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇംഗ്ലണ്ട് തോറ്റു. ആതിഥേയരായ പാക്കിസ്ഥാൻ ഒരു വിക്കറ്റ് വിജയമാണ് ഇംഗ്ലണ്ടിനെതിരെ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 46.4 ഓവറിൽ 241 റൺസെടുത്തപ്പോൾ പാക്കിസ്ഥാൻ 47.1 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തില്‍ വിജയ റൺസ് കുറിക്കുകയായിരുന്നു. ബാറ്റിങ് നിരയിലെ അവസാന സ്ഥാനക്കാരനായ ഹാരിസ് റൗഫിനെ കൂട്ടുപിടിച്ച് 89 റൺസിന്റെ കൂട്ടുകെട്ടാണ് ശതാബ് ഖാൻ പടുത്തുയര്‍ത്തിയത്. 154 റൺസിൽ നിൽക്കെ ഒൻപതാം വിക്കറ്റും പോയതോടെ ഹാരിസ് റൗഫിനെ നോൺ സ്ട്രൈക്കറാക്കി ഭൂരിഭാഗം പന്തുകളും നേരിട്ട പാക്ക് ഓൾറൗണ്ടർ ഒടുവിൽ വിജയം കാണുകയായിരുന്നു. 70 മിനിറ്റോളം ബാറ്റു ചെയ്തിട്ടും ഹാരിസ് റൗഫ് 19 പന്തുകൾ മാത്രമാണു നേരിടേണ്ടിവന്നത്. ഏഴു റൺസെടുത്ത താരം വിക്കറ്റു പോകാതെ കാത്തു.
Auto ⏭️




