SPORTS
വിരമിച്ച രഹാനെയ്ക്ക് ലഭിക്കും ബിസിസിഐയുടെ പ്രതിമാസ പെൻഷൻ, പരിശീലകനായാൽ തുക നഷ്ടമാകും

മുംബൈ∙ മുൻ ഇന്ത്യൻ ക്യാപ്റ്റൻ അജിൻക്യ രഹാനെ ജൂലൈ 30നാണ് രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിക്കൽ പ്രഖ്യാപിച്ചത്. 2021 ൽ വിരാട് കോലിക്കു പകരം ക്യാപ്റ്റനായ രഹാനെ, ബോർഡർ– ഗാവസ്കർ ട്രോഫിയിൽ ഇന്ത്യയെ വിജയിപ്പിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. ഇന്ത്യയ്ക്കായി 85 ടെസ്റ്റുകളും 90 ഏകദിനങ്ങളും 20 ട്വന്റി20 മത്സരങ്ങളുമാണ് രഹാനെ കളിച്ചിട്ടുള്ളത്. താരമെന്ന നിലയില്‍ കരിയർ അവസാനിപ്പിച്ചെങ്കിലും ക്രിക്കറ്റിൽ പുതിയ തലമുറയെ വാർത്തെടുക്കുന്നതിൽ സംഭാവന നൽകാൻ തയാറാണെന്നു രഹാനെ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.38 വയസ്സുകാരനായ രഹാനെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ താരം ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാനും സാധ്യതയില്ല. കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനായിരുന്ന താരം 1.50 കോടി രൂപയാണ് ഒരു സീസണിൽ പ്രതിഫലമായി കൈപ്പറ്റിയത്. ഐപിഎൽ ടീമുകളുടെ മെന്ററായോ, പരിശീലകനായോ രഹാനെ എത്താനുള്ള സാധ്യതയുമുണ്ട്.
Auto ⏭️


