SPORTS
‘അഭിഷേക് സർ…’: ഹോട്ടലിലെത്തിയ താരത്തിനു നേരേ പാഞ്ഞടുത്ത് യുവതി, ജീവനക്കാരെ തള്ളിമാറ്റി മുന്നോട്ട്– വിഡിയോ

ന്യൂഡൽഹി ∙ ക്രിക്കറ്റിൽ ‘പവർ ഹിറ്റർ’ എന്ന വാക്കിന്റെ നിർവചനം തിരയുന്നവർക്ക് അഭിഷേക് ശർമയുടെ ബാറ്റിലേക്ക് നോക്കാം, അവിടെ ആ വാക്കിന്റെ പൂർണതയുണ്ട്! അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ അഭിഷേക് നടത്തിയ ‘റണ്ണഭിഷേകത്തിൽ’ റെക്കോർഡുകൾ കടപുഴകി. 30 പന്തിൽ സെഞ്ചറി തികച്ച അഭിഷേക്, രാജ്യാന്തര ട്വന്റി20യിൽ ഇന്ത്യൻ താരത്തിന്റെ വേഗമേറിയ സെഞ്ചറിയെന്ന റെക്കോർഡ് സ്വന്തമാക്കി.എന്നാൽ മത്സരശേഷം ഹോട്ടലിൽ തിരിച്ചെത്തിയ അഭിഷേകിനൊപ്പം ഫോട്ടോയെടുക്കാൻ പിന്നാലെ ഓടിയ ഒരു യുവതിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ടീം ഹോട്ടലിന്റെ ലോബിയിലൂടെ നടക്കുകയായിരുന്നു അഭിഷേകിനു പിന്നാലെ ഒരു പെൺകുട്ടി പെട്ടെന്ന് ഫോട്ടോയ്ക്കായി ഓടിയടുക്കുകയായിരുന്നു. ‘അഭിഷേക് സർ, ഫോട്ടോ’ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടാണ് യുവതി ഓടിയടുത്തത്.
Auto ⏭️


