NEWS

അനാശ്യത്തിന് ശിക്ഷിക്കപ്പെട്ട യുവതിക്കും യുവാവിനും പരസ്യ ശിക്ഷ; ചിത്രം പുറത്തുവിട്ട് അധികൃതർ


ജക്കാർത്ത∙ ഇന്തൊനീഷ്യയിലെ ആച്ചെ പ്രവിശ്യയിൽ അനാശ്യത്തിന് പിടിയിലായ യുവാവിനും യുവതിക്കും പരസ്യമായി 100 വീതം ചാട്ടവാറടി നൽകി. പ്രവിശ്യയിൽ വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട 10 പേർക്കുള്ള ശിക്ഷകളുടെ കൂട്ടത്തിലാണ് ബന്ദ ആച്ചെയിലെ പീസ് പാർക്കിൽ വച്ച് ഇരുവർക്കും പരസ്യമായി ശിക്ഷ നടപ്പാക്കിയത്. യുവതിയും യുവാവും അനാശ്യത്തിന് ശിക്ഷിക്കപ്പെട്ടതായും 100 ചാട്ടവാറടി വീതം അന്തിമ ശിക്ഷ ലഭിച്ചതായും ബന്ദ ആച്ചെ പബ്ലിക് പ്രോസിക്യൂട്ടർ ഓഫിസിലെ ഉദ്യോഗസ്ഥനായ ദർമ മുസ്തിക പറഞ്ഞു. ഇരുവരുടെയും കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചതെന്നും അദ്ദേഹം പറഞ്ഞു.യുവതിക്ക് ചാട്ടവാറടി നൽകുന്നതിന്റെ ഫോട്ടോകൾ അധികൃതർ പുറത്തുവിട്ടു. ശിക്ഷ നടപ്പാക്കിയ ശേഷം ഉദ്യോഗസ്ഥർ യുവതിയെ പരിശോധിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നു. യുവാവിനും അതേ ശിക്ഷ ലഭിച്ചു. സമാനമായ കേസിൽ മറ്റ് എട്ട് പേർക്ക് 16 നും 21 നും ഇടയിൽ ചാട്ടവാറടി ലഭിച്ചു.


Fashion ⏭️

Back to top button