NEWS

കാണാതായ വിദ്യാർത്ഥിനിയും ബന്ധുവും ട്രെയിൻ തട്ടി മരിച്ച നിലയിൽ

അഭിലാഷ്, വിസ്‌മയ

കൊല്ലം: കാണാതായ വിദ്യാർത്ഥിനിയെയും ബന്ധുവിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം വാളത്തുംഗലിലാണ് സംഭവം. ആകോലിൽ സ്വദേശിയും മയ്യനാട് സ്‌കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥിനിയുമായ വിസ്‌മയ (15) അടുത്ത ബന്ധുവും കണ്ണല്ലൂർ സ്വദേശിയുമായ അഭിലാഷ് (21) എന്നിവരാണ് മരിച്ചത്. അങ്കമാലിയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലർച്ചെ തൃശൂർ ഭാഗത്തേയ്ക്ക് പോയ ട്രെയിനാണ് ഇടിച്ചതെന്നാണ് വിവരം.

ഇന്നലെയായിരുന്നു വിസ്‌മയയെ കാണാതായത്. സ്‌കൂളിലേക്കെന്ന് പറഞ്ഞ് രാവിലെ വീട്ടിൽ നിന്ന് പോയെങ്കിലും സ്‌കൂളിലെത്തിയിരുന്നില്ല. വൈകുന്നേരം ആറുമണിയായിട്ടും തിരികെയെത്താത്തതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് സ്‌കൂളിൽ എത്തിയിരുന്നില്ലെന്ന വിവരം മാതാപിതാക്കൾ അറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തു. പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ബന്ധുവിനൊപ്പം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

English Summary

A 15-year-old Class 10 student, Vismaya, and her 21-year-old relative, Abhilash, were found dead after being struck by a train in Vallathungal, Kollam. Vismaya had been missing since leaving home for school the previous morning but never reached school. Police had launched a search after her parents reported her missing.
RELATED TOPICS: KOLLAM STUDENT DEATH, MISSING STUDENT KOLLAM, TRAIN ACCIDENT KOLLAM, കൊല്ലം വിദ്യാർത്ഥിനി മരണം, KOLLAM TRAIN ACCIDENT

Read News ⏭️

Back to top button