SPORTS

രഞ്ജി ട്രോഫിയിൽ മൂന്നു ടീമുകൾ വേണം: ഉത്തർപ്രദേശ് ക്രിക്കറ്റിൽ ജെൻ സീ പ്രക്ഷോഭം


ലക്നൗ ∙ യുപിയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിലും കളംപിടിച്ച് ജെൻ സീ പ്രക്ഷോഭം.ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ രഞ്ജി ട്രോഫിയിൽ യുപിയിൽനിന്ന് 3 ടീമുകൾ വേണമെന്ന ആവശ്യവുമായി 250 ജെൻ സീ ക്രിക്കറ്റ് താരങ്ങൾ പ്രക്ഷോഭം തുടങ്ങി. ലക്നൗവിലെ ഏകാന സ്റ്റേഡിയത്തിൽ യുപി ക്രിക്കറ്റ് പ്ലെയേഴ്സ് അസോസിയേഷൻ, ക്രിക്കറ്റ് അസോസിയേഷൻ ഓഫ് പൂർവാഞ്ചൽ എന്നീ സംഘടനകളുടെ കീഴിൽ മധ്യ യുപി, പൂർവാഞ്ചൽ എന്നിവിടങ്ങളിൽ നിന്നുള്ള താരങ്ങളാണ് പ്രക്ഷോഭം നടത്തിയത്. ഏകദേശം 25 കോടി ജനങ്ങളുള്ള യുപിയിൽനിന്ന് താരങ്ങൾക്കു തുല്യപ്രാധാന്യം ലഭിക്കാൻ 3 രഞ്ജി ടീമുകൾ വേണമെന്നാണ് ഇവരുടെ ആവശ്യം. യുപി ട്വന്റി20 ലീഗിൽ മധ്യ യുപി, പൂർവാഞ്ചൽ എന്നിവിടങ്ങളിൽ നിന്നുള്ള താരങ്ങൾക്ക് അവസരം ലഭിച്ചില്ലെന്നും ഇവർ ആരോപിച്ചു. സെപ്റ്റംബർ 5നു സംസ്ഥാനത്തുടനീളമുള്ള ജെൻ സീ ക്രിക്കറ്റ് താരങ്ങളുടെ നേതൃത്വത്തിൽ വൻപ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഇവർ അറിയിച്ചു.


Auto ⏭️

Back to top button