SPORTS

ഐപിഎൽ കിരീടത്തിനു ശേഷം രജത് പാട്ടീദാറിന് അടുത്ത ദൗത്യം, റിങ്കു സിങ് വൈസ് ക്യാപ്റ്റനാകും


ന്യൂഡൽഹി∙ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ ദുലീപ് ട്രോഫിക്കുള്ള സെൻട്രൽ സോൺ ടീമിനെ ഐപിഎൽ ടീം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ക്യാപ്റ്റനായ രജത് പാട്ടിദാർ നയിക്കും. റിങ്കു സിങ്ങാണ് വൈസ് ക്യാപ്റ്റൻ. ഐപിഎൽ താരങ്ങളായ സീഷാൻ അൻസാരി, അർഷദ് ഖാൻ, യഷ് റാത്തോഡ്, ഹർഷ് ദുബെ, യഷ് ഠാക്കൂർ തുടങ്ങിയവരും ടീമിൽ ഇടംപിടിച്ചു.23ന് ഈസ്റ്റ് സോണും നോർത്ത് സോണും തമ്മിലാണ് ആദ്യ മത്സരം. സെപ്റ്റംബർ 6ന് ഫൈനൽ. ഈസ്റ്റ് സോണിനെ ഇഷാൻ കിഷൻ നയിക്കും. പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിയാണ് വൈസ് ക്യാപ്റ്റൻ. ഋതുരാജ് ഗെയ്ക്‌വാദിന്റെ കീഴിലാണ് വെസ്റ്റ് സോൺ ഇറങ്ങുക.


Auto ⏭️

Back to top button