ബൈക്കിൽ സ്‌കൂൾ വിദ്യാർത്ഥികൾ പാഞ്ഞെത്തി; ഇടിയേറ്റ് തെറിച്ചുവീണ വൃദ്ധൻ മരിച്ചു

സൈതലവി
കോഴിക്കോട്: സ്‌കൂൾ വിദ്യാർത്ഥികൾ അമിത വേഗതയിൽ ഓടിച്ചെത്തിയ ബൈക്ക് ഇടിച്ച് വൃദ്ധൻ മരിച്ചു. അത്തോളി കോതങ്കൽ ഈയപ്പക്കണ്ടിയിൽ സൈതലവി (70) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കലോത്സവം നടക്കുന്ന കോതങ്കൽ ഹൈസ്‌കൂളിൽ നിന്നാണ് മൂന്ന് കുട്ടികൾ ബൈക്കോടിച്ചെത്തിയത്. ഈ സമയം റോഡിലൂടെ നടന്നുപോവുകയായിരുന്ന സൈതലവിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ വൃദ്ധൻ ഏറെദൂരം തെറിച്ചുപോയി. തുടർന്ന് വിദ്യാർത്ഥികൾ ബൈക്ക് നിർത്താതെ കടന്നുകളഞ്ഞു. മൂന്നുപേരിൽ ഒരാൾക്ക് അപകടസമയം റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റൽക്കുകയും ചെയ്‌തു. ഈ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലാണ്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബൈക്കിനെയും മറ്റ് രണ്ട് വിദ്യാർത്ഥികളെയും കണ്ടെത്തി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
English Summary
A 70-year-old man, Saithalavi, died after being struck by a speeding motorcycle driven by three school students in Kothankal, Kozhikode. The incident occurred yesterday evening, near Kothankal High School. The students initially fled, but police later identified them and recovered the bike. One student sustained injuries. CCTV footage of the incident has been released.
RELATED TOPICS: KOZHIKODE ACCIDENT, STUDENT BIKE ACCIDENT, ATHOLI ACCIDENT, KERALA ROAD ACCIDENT, KOZHIKODE NEWS
Read News ⏭️


