NEWS
മലയാളി യുവതി ഇൻസ്റ്റഗ്രാം പരസ്യത്തിൽ ‘കുടുങ്ങി’ ദുബായ് ജയിലിലേക്ക്; കുഞ്ഞ് പിറന്നത് ഇരുമ്പഴിക്കുള്ളിൽ,‘ചതിയുടെ’ വേദന മായ്ക്കാൻ പ്രവാസ ലോകം

ഷാർജ∙ അന്ധകാരത്തോളം ഇരുണ്ട ഭൂതകാലത്തിനും ആരുമില്ലെന്ന തിരിച്ചറിനെയും അതിജീവിച്ച് നല്ല നാളെയെന്ന പ്രതീക്ഷയ്ക്കായി പ്രവാസി ലോകം കൈകോർക്കുന്നു. ദുബായിലെ ആയുർവേദ മസാജ് സെന്ററിന്റെ മറവിൽ പ്രവർത്തിക്കുന്ന ലഹരിമരുന്ന് സംഘത്തിന്റെ അതിദാരുണമായ ചതിയിൽപ്പെട്ട് ജയിൽവാസത്തിനിടെ പിറന്ന കുഞ്ഞുമൊത്ത് ദുബായിലെ ഇടുങ്ങിയ ബെഡ്‌സ്‌പേസിൽ കണ്ണീരോടെ കഴിയുന്ന മലയാളി യുവതിയുടെ ദുരിതകഥ ‘മനോരമ ഓൺലൈൻ’ ഇന്നലെ പ്രസിദ്ധീകരിച്ചതിന് പിന്നാലെ നാനാകോണുകളിൽ നിന്നും പ്രവാസി ഇന്ത്യക്കാരുടെ ആശ്വാസത്തിന്റെ കരങ്ങൾ നീണ്ടു.വാർത്ത വായിച്ച് കരളലിഞ്ഞ മലയാളി വനിത ഷമീറ യുവതിക്കും ജനിച്ച് ഒരു വയസ്സുപോലും തികയാത്ത പൊന്നോമനയ്ക്കും തന്റെ വില്ലയിൽ സൗജന്യ താമസസൗകര്യം ഒരുക്കി നൽകി കാരുണ്യദൂതികയായി എത്തി. യുവതിക്ക് നിയമപോരാട്ടത്തിൽ പൂർണ പിന്തുണ പ്രഖ്യാപിച്ച് അഡ്വ. പ്രീത ശ്രീറാം മാധവും അജ്മാനിലെ സാമൂഹിക പ്രവർത്തകയും ഉസ്മാനിയ തട്ടുകട ഉടമയുമായ സൽമ സജിനും യുവതി തങ്ങുന്ന ഇടം നേരിട്ട് സന്ദർശിച്ചു.എന്നാൽ രണ്ട് മാസത്തെ അലച്ചിലിനൊടുവിൽ വീസ കാലാവധി തീർന്ന് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങവേ ഇൻസ്റ്റഗ്രാമിൽ കണ്ട പരസ്യമാണ് അവരുടെ ജീവിതം എന്നെന്നേക്കുമായി തകിടം മറിച്ചത്. ആയുർവേദിക് മസാജ് സെന്ററിൽ റിസപ്ഷനിസ്റ്റിനെ ആവശ്യമുണ്ട് എന്ന പരസ്യം കണ്ട് ബന്ധപ്പെട്ട യുവതിയെ മിഥുൻ, ആനന്ദ് എന്നീ മലയാളി യുവാക്കൾ കബളിപ്പിച്ചു. എംപ്ലോയ്‌മെന്റ് വീസ അയച്ചുകൊടുത്ത് 2024 ജനുവരിയിൽ തിരിച്ചെത്തിച്ച ശേഷം അവർ യുവതിയുടെ പാസ്‌പോർട്ടും എമിറേറ്റ്സ് ഐഡിയും തട്ടിയെടുക്കുകയായിരുന്നു.
Fashion ⏭️


