SPORTS

പുറത്താക്കിയതിനാൽ കൊട്ടാരത്തിലേക്ക് ഇല്ല, രാജാവിനെ കാണാതിരുന്നത് ഈ പാക്ക് താരം; ആരും ഒഴിവായില്ലെന്ന് പുതിയ കോച്ച്


ലണ്ടൻ∙ ഇംഗ്ലണ്ടിനെതിരായ രണ്ടു ടെസ്റ്റുകളിൽ തോറ്റതിനു പിന്നാലെ ഏഴു താരങ്ങളെയും പരിശീലകനെയും പുറത്താക്കി പാക്കിസ്ഥാൻ ടീം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. മൂന്നാം ടെസ്റ്റിനു മുൻപ് പാക്ക് താരങ്ങൾ യുകെയിലെ ചാൾസ് രാജാവിനെ ബക്കിങ്ഹാം കൊട്ടാരത്തിലെത്തി കാണാൻ തീരുമാനിച്ചിരുന്നു. എന്നാൽ ടീമിൽനിന്നു പുറത്താക്കിയതിന്റെ കലിപ്പില്‍ താരങ്ങളിൽ ചിലർ രാജാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയില്ലെന്നാണു പുറത്തുവരുന്ന വിവരം. ആദ്യത്തെ ടെസ്റ്റിൽ പാക്കിസ്ഥാനെ നയിക്കുകയും, പിന്നീട് ടീമിൽനിന്നു പുറത്താകുകയും ചെയ്ത സൽമാൻ അലി ആഗയാണ് ബക്കിങ്ഹാം കൊട്ടാരത്തിലെത്താതിരുന്ന ഒരു താരം. മുഖ്യപരിശീലകനായിരുന്ന സർഫറാസ് അഹമ്മദും ടീമിനൊപ്പമുള്ള യാത്ര ഒഴിവാക്കിയെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ടീം ക്യാംപിലുള്ള പാക്ക് താരങ്ങളിൽ ആരും, ചാൾസ് രാജാവിനെ കാണാതിരുന്നിട്ടില്ലെന്നും ഹെസ്സൻ അവകാശപ്പെട്ടു. ‘‘പാക്കിസ്ഥാൻ ടീമിലുണ്ടായിരുന്ന എല്ലാവരും ബക്കിങ്ഹാം കൊട്ടാരത്തിലെത്തുന്നവരുടെ ലിസ്റ്റിലും ഉണ്ടായിരുന്നു. വൈറ്റ് ബോൾ ടീമിന്റെ പരിശീലകനായതിനാൽ എന്റെ പേരും അവിടെയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ പുതുതായി ചേർക്കേണ്ട ആവശ്യമുണ്ടായില്ല.’’– ഹെസ്സൻ പ്രതികരിച്ചു. ബുധനാഴ്ച എജ്ബാസ്റ്റനിലാണ് പരമ്പരയിലെ മൂന്നാം മത്സരം നടക്കുന്നത്. 2–0ന് മുന്നിലുള്ള ഇംഗ്ലണ്ട് നേരത്തേ പരമ്പര സ്വന്തമാക്കിയിരുന്നു.


Auto ⏭️

Back to top button