SPORTS
ഹിൽ സ്റ്റേഷനിൽ 3.86 ഏക്കർ സ്ഥലം വാങ്ങി, കോടികൾ വാരിയെറിഞ്ഞ് സച്ചിൻ തെൻഡുൽക്കർ

മുംബൈ∙ മുംബൈയ്ക്കു സമീപമുള്ള ലോണാവാലയിൽ 3.86 ഏക്കർ സ്ഥലം വാങ്ങി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെൻഡുൽക്കര്‍. 70 കോടി രൂപയിലേറെ മുടക്കിയാണ് ഹിൽസ്റ്റേഷനിൽ സച്ചിൻ ഇത്രയധികം ഭൂമി വാങ്ങിയതെന്നാണു വിവരം. മൂന്ന് വ്യത്യസ്ത കൈമാറ്റ ആധാരങ്ങൾ വഴിയാണ് സച്ചിൻ ഭൂമി വാങ്ങിയത്. ഭൂമിക്കു പുറമേ 2,100 ചതുരശ്ര അടിയുള്ള ഒരു കെട്ടിടവും സച്ചിൻ സ്വന്തമാക്കിയിട്ടുണ്ട്. 3.09 ഏക്കർ വരുന്ന ആദ്യത്തെ സ്ഥലത്തിനായി 63.69 കോടി രൂപ സച്ചിൻ ചെലവാക്കിയിട്ടുണ്ട്.മുംബൈയിൽനിന്ന് 100 കിലോമീറ്ററും പുണെയിൽനിന്ന് 60 കിലോ മീറ്ററും ദൂരത്താണ് ലോണാവാല. മഹാരാഷ്ട്രയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണിത്. ബിസിനസ് വമ്പന്മാർക്കും സെലിബ്രിറ്റികൾക്കും ഇവിടെ വീടുകളും ബംഗ്ലാവുകളും ഹോട്ടലുകളുമുണ്ട്. മുംബൈ, പുണെ, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്നുള്ള നിക്ഷേപകരാണ് ഇവിടെ കൂടുതൽ ഭൂമി വാങ്ങുന്നതെന്നാണു വിവരം. കഴിഞ്ഞ വർഷം സ്റ്റാഫുകൾക്കു താമസിക്കുന്നതിനായി സച്ചിന്റെ ഭാര്യ അഞ്ജലി വിരാറിൽ 32 ലക്ഷത്തിന്റെ അപ്പാർട്ട്മെന്റ് സ്വന്തമാക്കിയിരുന്നു.
Auto ⏭️


