NEWS

കണ്ണടച്ച് കടുംവെട്ട്: പേരുവെട്ടിയുണ്ടാക്കിയത് പേരുദോഷം


ന്യൂഡൽഹി ∙ ‘സ്പെഷൽ ഇന്റൻസീവ് റിവിഷൻ’ (എസ്ഐആർ)–കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചരിത്രത്തിൽ ഇത്രമേൽ പഴികേട്ട ഒരു നടപടിയുണ്ടാകില്ല. എസ്ഐആർ അതിന്റെ അവസാന ലാപ്പിലേക്ക് അടുക്കുന്നതിനിടെയാണു വിവാദങ്ങളെന്നതും ശ്രദ്ധേയമാണ്. ഒന്നും രണ്ടും ഘട്ടങ്ങളിലായി ആകെ 5.65 കോടിയോളം പേരാണ് അന്തിമ വോട്ടർപട്ടികയിൽ നിന്നൊഴിവായത്. ഇപ്പോൾ മൂന്നാംഘട്ടം 19 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു. ഇതിൽ 18 സംസ്ഥാനങ്ങളുടെ കരടുപട്ടിക വന്നപ്പോൾ പുറത്തായത് 6.16 കോടിയാളുകളാണ്. ഫലത്തിൽ 3 ഘട്ടത്തിലായി ഇതുവരെ വോട്ടർപട്ടികയ്ക്കു പുറത്തായത് 12 കോടിയോളം പേരാണ്.തീർന്നില്ല, മൂന്നാംഘട്ടത്തിൽ കരടുപട്ടികയിൽ ഇടംപിടിച്ച ലക്ഷക്കണക്കിനാളുകൾക്കാണു വിവരങ്ങളിലെ പൊരുത്തക്കേടുകളുടെ പേരിൽ നോട്ടിസ് നൽകിയിരിക്കുന്നത്. ഇവർ, യോഗ്യത വീണ്ടും തെളിയിച്ചാൽ മാത്രമേ വോട്ടർപട്ടികയിൽ തുടരാനാകൂ. ഈ പട്ടികയിൽ മുൻ ഉപപ്രധാനമന്ത്രി എൽ.കെ.അഡ്വാനി, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ ഡോ.എസ്.എസ്.സന്ധു, മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അടക്കമുണ്ട്.എസ്ഐആറിനു മുൻപേ തുടങ്ങി വെട്ടിനിരത്തിൽ


Fashion ⏭️

Back to top button