SPORTS
ഗോസിപ്പ് അല്ല, സത്യം! നടി സമ്രീൻ കൗറുമായുള്ള പ്രണയബന്ധം സ്ഥിരീകരിച്ച് അർഷ്ദീപ് സിങ്; ചേർത്തുപിടിച്ച് താരം

ചണ്ഡിഗഡ് ∙ പ്രണയബന്ധം സംബന്ധിച്ച ദീർഘകാലത്തെ ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് ഇന്ത്യൻ ക്രിക്കറ്റ് താരം അർഷ്ദീപ് സിങ്. നടിയും മോഡലുമായ സമ്രീൻ കൗറുമായി താൻ പ്രണയത്തിലാണെന്ന് അർഷ്ദീപ് സിങ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. സമ്രീൻ കൗറും ഒന്നിച്ചുള്ള ചിത്രങ്ങൾ ‘എന്റെ പ്രിയപ്പെട്ടവൾ’ എന്ന അടിക്കുറിപ്പോടെയാണ് അർഷ്ദീപ് സിങ് പോസ്റ്റ് ചെയ്തത്. പരസ്പരം ചേർത്തുപിടിച്ചു നിൽക്കുന്ന ചിത്രങ്ങളാണ് ഇരുവരും പങ്കുവച്ചത്. ഇതാദ്യമായാണ് അർഷ്ദീപും സമ്രീനും തങ്ങളുടെ ബന്ധത്തെക്കുറിച്ച് പരസ്യമായി പ്രതികരിക്കുന്നത്.ഇരുവരെയും പിന്നീട് പലപ്പോഴായി വിമാനത്താവളങ്ങളിലും മറ്റു പൊതുസ്ഥലങ്ങളിലും ഒരുമിച്ച് കാണാൻ തുടങ്ങി. ഐപിഎൽ സീസണിൽ പഞ്ചാബ് കിങ്സിന്റെ മത്സരങ്ങൾ നടക്കുന്ന ന്യൂ ചണ്ഡീഗഡിലെ സ്റ്റേഡിയത്തിലും മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലും അർഷ്ദീപിനു പിന്തുണയുമായി സമ്രീൻ എത്തിയിരുന്നു. ഇതോടെ ഇരുവരും പ്രണയത്തിലാണെന്ന് ആരാധകർ ഉറപ്പിച്ചിരുന്നെങ്കിലും മാസങ്ങൾക്കു ശേഷമാണ് താരങ്ങൾ ഇതു സ്ഥിരികരീക്കുന്നത്.
Auto ⏭️


