NEWS

സ്വകാര്യ സർവകലാശാല: പുതിയ ബിൽ വരുന്നു; കൂടുതൽ സംവരണം, ഫീസിളവ്


തിരുവനന്തപുരം ∙ സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കുകൂടി ഫീസിളവും മറ്റാനുകൂല്യങ്ങളും നൽകുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ ആരംഭിക്കുന്നതിനു സർക്കാർ പുതിയ നിയമം നിർമിക്കും. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമസഭ പാസാക്കിയ ബില്ലിനു പകരമാണിത്. ഗവർണർ ഒപ്പിടാതെ അയച്ച ആ ബിൽ നിലവിൽ രാഷ്ട്രപതിയുടെ പരിഗണനയിലാണ്.സംവരണം അടക്കമുള്ള വിഷയങ്ങളിൽ സംസ്ഥാനത്തിന്റെ താൽപര്യം സംരക്ഷിച്ചാകും പുതിയ ബിൽ തയാറാക്കുക. ഫീസ് ഘടന നിശ്ചയിക്കാൻ റഗുലേറ്ററി അതോറിറ്റിക്കും വ്യവസ്ഥയുണ്ടാകും.പ്രതിപക്ഷമായ യുഡിഎഫ് ചില വ്യവസ്ഥകളോടു വിയോജിച്ചെങ്കിലും ബില്ലിനെ എതിർത്തിരുന്നില്ല.


Fashion ⏭️

Back to top button