LIFESTYLE
കാണാൻ ആൾത്തിരക്ക്! ഇത് മിക്ക മലയാളികളുടെയും മനസ്സിലുള്ള വീട്

പാലക്കാട് ജില്ലയിലെ കല്ലടിക്കോടാണ് സന്തോഷിന്റേയും കുടുംബത്തിന്റെയും പുതിയ വീട്. താരതമ്യേന ചെറിയ 7 സെന്റ് പ്ലോട്ടിൽ പരമാവധി സ്ഥലഉപയുക്തത നൽകിയാണ് വീട് നിർമിച്ചത്. ഫ്ലാറ്റ്-സ്ലോപ് ഇടകലർന്ന മേൽക്കൂരയാണ് വീടിന്റെ പുറംകാഴ്ചയിലെ ഭംഗി. ചരിഞ്ഞ മേൽക്കൂര ട്രസ് ചെയ്ത് ഓടുവിരിച്ചു. ഭാവിയിൽ ആവശ്യമെങ്കിൽ മുകളിലേക്ക് മുറികൾ കൂട്ടിയെടുക്കാൻ സാധിക്കും. സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് 1368 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.മതിൽ ലാറ്ററൈറ്റ് ക്ലാഡിങ് പതിച്ചാണ് ‘ചൈതന്യം’ എന്ന വീട്ടുപേര് ആലേഖനം ചെയ്തത്. സിറ്റൗട്ടിന്റെ വശത്തെ ഭിത്തിയിലും ലാറ്ററൈറ്റ് ക്ലാഡിങ് കാണാം.സെമി-ഓപൺ നയത്തിലാണ് ഇടങ്ങൾ. അതിനാൽ ചെറിയ സ്‌പേസിലും പരമാവധി സ്ഥലഉപയുക്തത ലഭിക്കുന്നു. ലിവിങ്ങിനും ഡൈനിങ്ങിനും ഇടയിൽ ഒരു ചെറിയ ചുവര് മാത്രമാണുള്ളത്.തേക്കിൽ ഒരുക്കിയ പേസ്റ്റൽ യെലോ ഫിനിഷിലുള്ള ഫാബ്രിക് ഫർണിച്ചറാണ് ലിവിങ്ങിൽ ഭംഗി നിറയ്ക്കുന്നത്.
Cinema ⏭️


