അച്ചൻകോവിലാറ്റിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ഒരാളെ രക്ഷപ്പെടുത്തി

അച്ചൻകോവിലാർ
പത്തനംതിട്ട: കോന്നി അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കോന്നി പിഎസ്വിപിഎം എച്ച്എസ്എസ് സ്കൂളിലെ പ്ളസ് ടു വിദ്യാർത്ഥികളായ ഡെനീഷ്, സുബിൻ എന്നിവരാണ് മരിച്ചത്. കോന്നി കൊന്നപ്പാറ, പയ്യനാമൺ സ്വദേശികളാണ് മരിച്ചത്.
ആറ്റിൽ ആഴമില്ലെന്ന് കരുതിയാണ് വിദ്യാർത്ഥികൾ വെള്ളത്തിലിറങ്ങിയതെന്നാണ് നിഗമനം. സ്കൂട്ടറിലാണ് ഇവർ ആറ്റിൻകരയിലെത്തിയത്. ഇവരുടെ വസ്ത്രങ്ങളടക്കം കരയിൽ നിന്ന് കിട്ടി. ആഴമുള്ള സ്ഥലമാണെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകിയതായും വിവരമുണ്ട്. അപകടത്തിൽപ്പെട്ട മറ്റൊരു വിദ്യാർത്ഥിയെ രക്ഷപ്പെടുത്തി. ഫയർ ഫോഴ്സ് എത്തുന്നതിന് മുൻപ് നാട്ടുകാർ തന്നെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പുറത്തെടുത്തപ്പോൾതന്നെ രണ്ട് വിദ്യാർത്ഥികൾ മരണപ്പെട്ടിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
English Summary
Two Plus Two students, Deneesh and Subin, drowned in the Achankovilar river in Konni, Pathanamthitta. Students of Konni PSVPM HSS, they entered the water believing it was not deep. Locals rescued another student from the river, but the two victims were already deceased when pulled ashore before the fire service arrived.
RELATED TOPICS: KONNI STUDENT DROWNING, ACHANKOVIL RIVER ACCIDENT, PATHANAMTHITTA STUDENT DEATH, കോന്നി അച്ചൻകോവിലാറ്റിൽ മുങ്ങിമരണം, പ്ലസ് ടു വിദ്യാർത്ഥികൾ മരിച്ചു
Read News ⏭️


