SPORTS
ഒടുവിൽ സ്ഥിരീകരിച്ചു, ചെന്നൈ സൂപ്പർ കിങ്സിൽ ധോണിക്ക് ഓഹരി പങ്കാളിത്തമുണ്ട്; ആകെ മൂല്യം ഇങ്ങനെ

ചെന്നൈ ∙ ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പർ കിങ്സിൽ മുൻ നായകന് എം.എസ്. ധോണിക്ക് ഓഹരി പങ്കാളിത്തം. അണ്‍ലിസ്റ്റഡ് വിപണിയില്‍ ലഭ്യമായിരുന്ന ഓഹരികൾ ധോണി വാങ്ങിയതായാണ് റിപ്പോർട്ട്. ഫ്രാഞ്ചൈസി മാനേജ്മെന്റുമായി ധോണി ഓഹരികൾക്കായി ചർച്ച നടത്തിയെന്നും ഇതിന്റെ പേരിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെന്നുമുള്ള വാർത്തകൾ മുൻപ് പ്രചരിച്ചിരുന്നെങ്കിലും, മാനേജ്മെന്റ് ഇതു തള്ളിക്കളഞ്ഞിരുന്നു. ചെന്നൈ സൂപ്പർ കിങ്സ് ഓഹരികൾ ലിസ്റ്റ് ചെയ്തിട്ടില്ലെങ്കിലും കമ്പനിയുടെ അണ്‍ലിസ്റ്റഡ് ഓഹരികള്‍ ഓഫ്-മാർക്കറ്റ് ഇടപാടുകൾ വഴി സ്വന്തമാക്കാൻ സാധിക്കും. ധോണിക്ക് ഒരു ലക്ഷം ഓഹരികളുണ്ടെന്നാണ് സ്പോർട്സ് മാധ്യമമായ ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏകദേശം 1200 കോടി രൂപയുടെ ആസ്തിയുള്ള ധോണി, ലോകത്തിലെ ഏറ്റവും സമ്പന്നരായ ക്രിക്കറ്റ് കളിക്കാരിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്. ഐപിഎൽ 2027ലെ റീറ്റെൻഷൻ തീയതികൾ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ധോണിയും ചെന്നൈ ഫ്രാഞ്ചൈസിയും തമ്മിൽ ഓഹരി പങ്കാളിത്തത്തെച്ചൊല്ലി തർക്കങ്ങൾ നടന്നിരുന്നെന്ന് വാർത്തകളുണ്ടായിരുന്നു. ധോണി 25 ശതമാനം ഓഹരി ആവശ്യപ്പെട്ടെങ്കിലും ഫ്രാഞ്ചൈസി വഴങ്ങിയില്ല. പിന്നീട് ധോണി ആവശ്യം 20 ശതമാനമായി കുറച്ചെങ്കിലും ധോണിക്ക് 5.5 ശതമാനം ഓഹരി മാത്രമാണ് ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്തത് എന്നായിരുന്നു വാര്‍ത്തകള്‍.
Auto ⏭️


