SPORTS
വൈഭവിനു മുൻപേ ‘വണ്ടർ കിഡ്’, 17–ാം വയസ്സിൽ അരങ്ങേറ്റം, 17 കിലോ കുറച്ച് സർഫറാസിന്റെ മടങ്ങിവരവ്

ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോണിന്റെ പന്തുപോലെയാണ് ഇന്ത്യൻ ക്രിക്കറ്റർ സർഫറാസ് ഖാന്റെ കരിയർ. എപ്പോൾ, എങ്ങോട്ടു തിരിയുമെന്ന് ആർക്കും പ്രവചിക്കാൻ സാധിക്കില്ല! 17–ാം വയസ്സിൽ ഐപിഎലിൽ അരങ്ങേറ്റം നടത്തി റെക്കോർഡിട്ട സർഫറാസ്, പിന്നാലെ ഐപിഎലിൽനിന്നു തന്നെ പുറത്തായി. ആഭ്യന്തര ക്രിക്കറ്റിൽ തുടർച്ചയായി മികവുകാട്ടിയിട്ടും ദേശീയ ടീമിന്റെ വാതിൽ തുറന്നില്ല. ഒടുവിൽ ടെസ്റ്റ് ടീമിൽ അവസരം ലഭിച്ചപ്പോൾ അരങ്ങേറ്റ മത്സരത്തിൽ വേഗമേറിയ അർധ സെഞ്ചറി നേടുന്ന ഇന്ത്യൻ താരം, അരങ്ങേറ്റ ടെസ്റ്റിലെ രണ്ട് ഇന്നിങ്സിലും അർധ സെഞ്ചറി നേടുന്ന നാലാമത്തെ ഇന്ത്യൻ താരം എന്നീ റെക്കോർഡുകൾ സ്വന്തമാക്കിയിട്ടും തുടർന്നുള്ള പരമ്പരകളിലേക്ക് പരിഗണിച്ചില്ല.ദ് വണ്ടർ കിഡ് വൈഭവ് സൂര്യവംശിക്കും എത്രയോ മുൻപ് ഇന്ത്യൻ ക്രിക്കറ്റിലെ വണ്ടർ കിഡായി വാഴ്ത്തപ്പെട്ട താരമാണ് സർഫറാസ്. 2015ൽ, 17–ാം വയസ്സിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിലൂടെ ഐപിഎലിൽ അരങ്ങേറിയ സർഫറാസ് അൺഓർത്തഡോക്സ് ബാറ്റിങ് ശൈലിയിലൂടെ സ്റ്റാറായി. വലിയ ഇന്നിങ്സുകൾ കളിക്കാൻ സാധിച്ചില്ലെങ്കിലും ടീമിന്റെ വിജയത്തിൽ നിർണായകമായ പല പ്രകടനങ്ങളും സർഫറാസ് നടത്തി. സ്കൂപ് ഷോട്ടുകളിലെ വൈദഗ്ധ്യവും സർഫറാസിനെ ശ്രദ്ധേയനാക്കി. എന്നാൽ തുടർന്നുള്ള സീസണുകളിൽ മികവു തുടരാൻ സാധിച്ചില്ല.കുറച്ചു, 17 കിലോ ആഭ്യന്തര ക്രിക്കറ്റിൽ മിന്നും ഫോം തുടരുമ്പോഴും ദേശീയ ടീമിൽനിന്ന് മുംബൈ താരത്തെ മാറ്റിനിർത്താൻ സിലക്ടർമാർ കണ്ടുപിടിച്ച ന്യായം സർഫറാസിന് ഭാരക്കൂടുതലാണെന്നും ഫിറ്റ്നസ് പ്രശ്നങ്ങൾ ഉണ്ടെന്നുമായിരുന്നു. മികച്ച പ്രകടനങ്ങൾ നടത്തുമ്പോഴും വണ്ണത്തിന്റെ പേരിലും ശരീരഭാരത്തിന്റെ പേരിലും സർഫറാസ് നിരന്തരം പഴികേട്ടു. ഇതോടെ സർഫറാസിനും വാശിയായി. കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ 17 കിലോ ഭാരം കുറച്ചാണ് സർഫറാസ് വിമർശകരുടെ വായടപ്പിച്ചത്.
Auto ⏭️


