NEWS
ബെംഗളുരുവിൽ കാട്ടാന; പ്രഭാത സവാരിക്ക് ഇറങ്ങിയ ആൾ കുത്തേറ്റ് മരിച്ചു

ബെംഗളൂരു∙പുലർച്ചെ റോഡിൽ നടക്കാനിറങ്ങിയ 60 വയസ്സുകാരനെ കാട്ടാന കുത്തിക്കൊന്നു. മൈസൂരു റോഡിൽ രാജരാജേശ്വരി മെഡിക്കൽ കോളജിൽ നിന്നു രണ്ടു കിലോമീറ്റർ അകലെ ദൊഡ്ഡബെലെയിൽ മകൾക്കൊപ്പം നടക്കുന്നതിനിടെ നാഗരാജുവിനെയാണ് ആന കുത്തിയത്. വാരിയെല്ലിനു ക്ഷതമേറ്റു രക്തം വാർന്നു റോഡിൽ വീണ നാഗരാജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.ഒരു അപാർട്മെന്റിന്റെ മതിലും ആന തകർത്തിട്ടുണ്ട്. ബന്നാർഘട്ടെ വനമേഖലയിൽ നിന്നിറങ്ങിയ ആനയാണ് ആക്രമിച്ചതെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ആനയെ പിടിക്കാൻ 3 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
Fashion ⏭️




