SPORTS
വൈഭവ് സൂര്യവംശിക്ക് പറ്റിയ എതിരാളി! രാജസ്ഥാന് റോയൽസ് താരത്തിന് ട്വന്റി20യില്‍ റെക്കോർഡ് സെഞ്ചറി, എത്ര നാൾ തുടരും?

വിന്ധോക്ക്∙ ട്വന്റി20 രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരമായി ദക്ഷിണാഫ്രിക്കയുടെ ലുവാന് ഡ്രെ പ്രിട്ടോറിയസ്. നമീബിയയ്ക്കെതിരായ പോരാട്ടത്തിലാണ് 20 വയസ്സും 161 ദിവസവും പ്രായമുള്ള താരം സെഞ്ചറിയിലെത്തിയത്. 52 പന്തുകളില്‍ 100 പിന്നിട്ട താരം തൊട്ടടുത്ത പന്തിൽ തന്നെ പുറത്താകുകയും ചെയ്തു. നമീബിയയ്ക്കെതിരെ എട്ട് സിക്സുകളും അഞ്ച് ഫോറുകളുമാണ് പ്രിട്ടോറിയസ് ബൗണ്ടറി കടത്തിയത്.പ്രിട്ടോറിയസ് റെക്കോർഡ് സ്വന്തമാക്കിയെങ്കിലും ഒരു ഇന്ത്യൻ താരം ഈ റെക്കോർഡ് തകർക്കാൻ ഇടയുണ്ട്. ഇന്ത്യയുടെ 15 വയസ്സുള്ള കൗമാരക്കാരൻ വൈഭവ് സൂര്യവംശി. ഇന്ത്യൻ ട്വന്റി20 ടീമിലെ സ്ഥിരാംഗമാകാൻ ഒരുങ്ങുന്ന വൈഭവ് മികച്ച ഫോമിലാണു ബാറ്റു വീശുന്നത്. സിംബാബ്വെയ്ക്കെതിരെ നേടിയ 81 റൺസാണ് വൈഭവിന്റെ ഇതുവരെയുള്ള ടോപ് സ്കോറർ. ഏഷ്യൻ ഗെയിംസിൽ ഉൾപ്പടെ കളിക്കാനുള്ളതിനാൽ വൈഭവ് ഈ വർഷം തന്നെ ട്വന്റി20 സെഞ്ചറി സ്വന്തമാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Auto ⏭️


