NEWS
പോപ്കോണിന് ‘തീ’വില, സൗജന്യ കുടിവെള്ളം ആരും കാണാത്ത സ്ഥലത്ത്: തിയറ്ററുകളിൽ റെയ്ഡ്

കൊച്ചി∙ തിയറ്ററുകളിലെ കഫേകളിൽ അന്യായവില ഈടാക്കുന്നുവെന്ന പരാതിക്ക് പിന്നാലെ എറണാകുളം നഗരത്തിലെ മൾട്ടിപ്ലക്സ് തിയറ്ററുകളിൽ റെയ്ഡ്. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദേശപ്രകാരം ജില്ലാ സപ്ലൈ ഓഫിസർ, ലീഗൽ മെട്രോളജി ഡപ്യൂട്ടി കൺട്രോളർ, ഭക്ഷ്യ സുരക്ഷ ഓഫിസർ എന്നിവരുടെ നേത്യത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.കൊച്ചിയിലെ വിവിധ തിയറ്ററുകളിലെ കഫേകളിൽ വില കൂടുതലാണെന്ന പരാതി ശരിയാണെന്ന് പരിശോധനയിൽ സംഘം കണ്ടെത്തി. വിലവിവരപ്പട്ടിക പ്രദർശിപ്പിച്ച് നിയമപ്രകാരമാണ് വിൽപന നടത്തുന്നതെങ്കിലും പോപ്കോൺ, ശീതള പാനീയങ്ങൾ എന്നിവയുടെ വില പൊതുവിപണിയിലേതിനേക്കാൾ 5 ഇരട്ടി കൂടുതലാണെന്ന് റെയ്ഡിൽ മനസ്സിലായെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Fashion ⏭️


