NEWS

അമിതാഭ് ബച്ചനെയും നിരീക്ഷിച്ചു; തോക്കും തിരകളും മുംബൈയിലെത്തിച്ചത് അമൃത്സറിൽനിന്ന്: 7 പേർകൂടി അറസ്റ്റിൽ


മുംബൈ∙ നടൻ ടൈഗർ ഷ്റോഫിനു നേരെ ലോറൻസ് ബിഷ്ണോയ് ഗുണ്ടാസംഘം വെടിയുതിർത്ത കേസിൽ 7 പേർ കൂടി അറസ്റ്റിലായി. ഹരിയാന, യുപി എന്നിവിടങ്ങളിൽ നിന്നായി 4 പേരും മുംബൈയിൽ നിന്നു 2 പേരും ഗുജറാത്തിൽ നിന്ന് ഒരാളുമാണു പിടിയിലായത്. അതോടെ, കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി. ഹരിയാന സോനിപ്പത്ത് സ്വദേശികളായ കുനാൽ (21), സുമിത് (19), യുപി സ്വദേശികളായ രാധ (23), ബബിത (23) എന്നിവര്‍ പിടിയിലായവരുടെ കൂട്ടത്തിലുണ്ട്.ലോറൻസ് ബിഷ്ണോയ് ഗുണ്ടാസംഘാംഗമായ അനിൽ പണ്ഡിറ്റിന്റെ നിർദേശപ്രകാരം കുനാൽ, സുമിത് എന്നിവരാണ് അമൃത്സറിൽനിന്നു തോക്കും 20 തിരകളും ശേഖരിച്ചത്. രാധയും ബബിതയുമാണു ട്രെയിൻമാർഗം അവ മുംബൈയിലെത്തിച്ച് അക്രമികൾക്കു കൈമാറിയത്. മുംബൈയിൽ പ്രതികൾക്കൊപ്പം താമസിച്ച ജതിൻ, സമീർ എന്നിവരെയാണ് ഇന്നലെ രാത്രി മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.പിന്നീട്, ആരാധകരുടെ സമൂഹമാധ്യമപോസ്റ്റുകളിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എളുപ്പം ആക്രമിക്കാവുന്ന താരമെന്ന നിലയിൽ ടൈഗറിനെ സംഘം ലക്ഷ്യമിട്ടത്. അമിതാഭ് ബച്ചനെയും അക്ഷയ് കുമാറിനെയും അക്രമിസംഘം നിരീക്ഷിച്ചിരുന്നതായും അന്വേഷണസംഘം സൂചിപ്പിച്ചു.


Fashion ⏭️

Back to top button