SPORTS
വൈഭവ് ബഞ്ചിൽ തുടരും, വിശ്വാസം സഞ്ജു– അഭിഷേക് സഖ്യത്തിൽ തന്നെ, കരുത്താകാൻ ഭുവി, വിദേശത്ത് ഇന്ത്യയ്ക്ക് ‘അഗ്നിപരീക്ഷ’

ക്രൈസ്റ്റ്ചർച്ച് ∙ വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയുടെ ആവേശം കെട്ടടങ്ങുംമുൻപ് ടീം ഇന്ത്യ അടുത്ത അങ്കത്തിനു കച്ചകെട്ടുന്നു. ന്യൂസീലൻഡിനെതിരായ 5 മത്സര ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം ഇന്നു ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്‌ലി ഓവൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 12.30 മുതലാണ് മത്സരം. സോണി ടെൻ ചാനലുകളിലും സോണി ലിവ് ആപ്പിലും തത്സമയം.ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യൻ ടീമിന്റെ പ്രതീക്ഷ മുഴുവൻ ബാറ്റിങ് നിരയിലാണ്. അഭിഷേക് ശർമ– സഞ്ജു സാംസൺ ഓപ്പണിങ് ജോടി നൽകുന്ന തുടക്കം മധ്യനിരയിൽ ഇഷാൻ കിഷൻ, ശ്രേയസ്, തിലക് വർമ, നമൻ ധിർ, ശിവം ദുബെ തുടങ്ങിയവർ ഏറ്റുപിടിച്ചാൽ ഇന്ത്യയ്ക്കു കാര്യങ്ങൾ എളുപ്പമാകും. വെസ്റ്റിൻഡീസ് പരമ്പരയിൽ അവസരം ലഭിക്കാതിരുന്ന പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിക്ക് ന്യൂസീലൻഡിലും ബെഞ്ചിലായിരിക്കും സ്ഥാനമെന്നാണ് റിപ്പോർട്ടുകൾ.പ്രതീക്ഷയോടെ ഭുവി4 വർഷത്തിനു ശേഷം ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ പേസർ ഭുവനേശ്വർ കുമാർ ഇന്ന് ഇലവനിൽ ഇടംപിടിച്ചേക്കും. വിൻഡീസിനെതിരായ അഞ്ചാം ട്വന്റി20യിൽ ഭുവിയെ ഇലവനിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും മഴമൂലം മത്സരം ഉപേക്ഷിച്ചതിനാൽ ഗ്രൗണ്ടിൽ ഇറങ്ങാൻ സാധിച്ചില്ല. ഭുവിക്കൊപ്പം അർഷ്ദീപ് സിങ്ങും പ്രിൻസ് യാദവും പേസ് നിരയിൽ എത്തിയേക്കും. വരുൺ ചക്രവർത്തിക്കായിരിക്കും സ്പിൻ നിരയുടെ ചുമതല. ഓൾറൗണ്ടർമാരായ നിതീഷ് കുമാർ റെഡ്ഡിയും ശിവം ദുബെയും ബോളിങ് നിരയ്ക്ക് കരുത്തേകും.
Auto ⏭️




