SPORTS
ജമീമ റോഡ്രീഗ്സിന് പരുക്ക്: ദ് 100 ടൂർണമെന്റിൽനിന്നു പുറത്ത്, ഏഷ്യാകപ്പ് ആശങ്കയിൽ

ന്യൂഡൽഹി ∙ ഇംഗ്ലണ്ടിലെ ദ് 100 വനിതാ ക്രിക്കറ്റ് ടൂർണമെന്റിനിടെ പരുക്കേറ്റ ഇന്ത്യൻ താരം ജമീമ റോഡ്രീഗ്സിന് ഈ മാസം അവസാനം ആരംഭിക്കുന്ന ഏഷ്യാ കപ്പ് ടൂർണമെന്റ് നഷ്ടമായേക്കും. ദ് 100 ടൂർണമെന്റിൽ സതേൺ ബ്രേവിനായി കളിക്കുന്നതിനിടെ പേശീവലിവ് അനുഭവപ്പെട്ട ജമീമ മത്സരം പൂർത്തിയാക്കാതെ ഡ്രസിങ് റൂമിലേക്ക് മടങ്ങി. പിന്നാലെ ജമീമ ടൂർണമെന്റിൽ നിന്നു പുറത്തായതായി സതേൺ ബ്രേവ് ടീം സ്ഥിരീകരിച്ചു. ഇതോടെയാണ് ഏഷ്യാ കപ്പിൽ താരത്തിന്റെ പങ്കാളിത്തം ആശങ്കയിലായത്. 28ന് ആരംഭിക്കുന്ന ഏഷ്യാ കപ്പ് ടൂർണമെന്റിൽ 30ന് തായ്ലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
Auto ⏭️


