SPORTS

ടെസ്റ്റ് മത്സരം കഴിഞ്ഞ് 48 മണിക്കൂറിനുള്ളിൽ പ്രധാന താരങ്ങളെയെല്ലാം ബെംഗളൂരുവിലെത്തിച്ച് ബിസിസിഐ, കാരണം ഇതാണ്…


ബെംഗളൂരു∙ ഇന്ത്യ– ശ്രീലങ്ക രണ്ടാം ടെസ്റ്റ് അവസാനിച്ച് 48 മണിക്കൂറിനുള്ളിൽ പ്രധാന താരങ്ങൾക്കെല്ലാം ഫിറ്റ്നസ് ടെസ്റ്റ് പൂർത്തിയാക്കി ബിസിസിഐ. ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിലേക്ക് വാർഷിക കരാറിൽ ഉൾപ്പെടുന്ന താരങ്ങളെയെല്ലാം വിളിച്ചുവരുത്തിയാണ് ഫിറ്റ്നസ് ടെസ്റ്റ് നടത്തിയത്. ടെസ്റ്റ് പരമ്പരയിൽ കളിച്ച രവീന്ദ്ര ജഡേജ, ഋഷഭ് പന്ത്, യശസ്വി ജയ്സ്വാൾ എന്നിവരും ട്വന്റി20 ടീം ക്യാപ്റ്റൻ ശ്രേയസ് അയ്യർ, റിങ്കു സിങ്, സഞ്ജു സാംസൺ, ഋതുരാജ് ഗെയ്ക്‌വാദ് എന്നിവരും ഫിറ്റ്നസ് ടെസ്റ്റിനു വിധേയരാകുന്ന ദ‍ൃശ്യങ്ങൾ പുറത്തുവന്നിരുന്നു. 2027 ഐപിഎൽ വരെ നീളുന്ന ആഭ്യന്തര സീസണിനു മുന്നോടിയായിട്ടാണ് താരങ്ങളെല്ലാം ഫിറ്റ്നസ് ടെസ്റ്റ് പൂർത്തിയാക്കിയത്.അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയോടെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ‘ഹോം സീസണ്’ തുടക്കമാകുന്നത്. അതിനു ശേഷം ഇന്ത്യൻ ട്വന്റി20 ടീം ഏഷ്യൻ ഗെയിംസ് മത്സരങ്ങൾക്കായി ജപ്പാനിലേക്കു പോകും. ഇതേ സമയത്തു തന്നെ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയിൽ ടെസ്റ്റ് പരമ്പരയ്ക്കും തയാറെടുക്കേണ്ടതുണ്ട്. സെപ്റ്റംബർ‍ അവസാന വാരം മുതൽ പുതുച്ചേരിയിൽ ഇന്ത്യ എ ടീമിന് ഓസ്ട്രേലിയയ്ക്കെതിരെ മറ്റൊരു പരമ്പര കൂടി കളിക്കാനുണ്ട്.


Auto ⏭️

Back to top button