NEWS

കൊല്ലത്ത് യുവതിക്ക് വെട്ടേറ്റ് ഗുരുതര പരുക്ക്; ആൺസുഹൃത്ത് കസ്റ്റഡിയിൽ


കൊല്ലം∙ യുവതിയെ ആൺസുഹൃത്ത് വെട്ടി പരുക്കേൽപ്പിച്ചു. ചാത്തന്നൂർ സ്വദേശി ഷമിജയ്ക്ക് (32) ആണ് വെട്ടേറ്റത്. ആൺ സുഹൃത്ത് മൈലക്കാട് സ്വദേശി അജയനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കഴുത്തിന് ഗുരുതരമായി പരുക്കേറ്റ ഷമിജയെ ‌തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. 8 വർഷമായി ഒരുമിച്ച് താമസിച്ചിരുന്ന ഇരുവരും അടുത്തിടെ വഴക്കിട്ട് വേർപിരിഞ്ഞു താമസിച്ചു വരികയായിരുന്നു.


Fashion ⏭️

Back to top button