NEWS

അൽ മിൻഹാദ് വ്യോമതാവളത്തിന് നേരെ മിസൈലാക്രമണ പ്രചാരണങ്ങൾ തള്ളി യുഎഇ


അബുദാബി∙ യുഎഇയിലെ അൽ മിൻഹാദ് വ്യോമതാവളത്തിന് നേരെ മിസൈലാക്രമണം ഉണ്ടായെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി യുഎഇ പ്രതിരോധ മന്ത്രാലയം. ഇത്തരം പ്രചാരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് മന്ത്രാലയം ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെ വ്യക്തമാക്കി.രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ പ്രതിരോധ സേന പൂർണ സജ്ജമാണെന്നും ഏത് ഭീഷണിയും നേരിടാൻ രാജ്യം സുസജ്ജമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ ശേഖരിക്കണമെന്നും തെറ്റായ വിവരങ്ങളും വ്യാജ പ്രചാരണങ്ങളും പങ്ക് വെക്കരുതെന്നും പൊതുജനങ്ങളോട് അഭ്യർഥിച്ചു.


Fashion ⏭️

Back to top button