SPORTS

തിരിച്ചെത്തും മുൻപേ രാജിവച്ച് അസിസ്റ്റന്റ് കോച്ച്, ബിസിസിഐയെ അറിയിച്ചു; ഇന്ത്യൻ ടീമിൽ പ്രതിസന്ധി?


മുംബൈ ∙ ഇംഗ്ലണ്ടിലും അയർലൻഡിലുമുണ്ടായ പരമ്പര തോൽവികളെത്തുടർന്ന് ഇന്ത്യൻ ക്രിക്കറ്റിൽ പ്രതിസന്ധികൾ ആരംഭിച്ചോ? ഇതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെങ്കിലും, ഇന്ത്യൻ ക്രിക്കറ്റ് ടീം അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ദൊഷാട്ടെ സ്ഥാനമൊഴിഞ്ഞു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ബിസിസിഐ അധികൃതരെ ഉദ്ധരിച്ച് ക്രിക്ഇൻഫോ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ട്വന്റി20, ഏകദിന പരമ്പരകൾ തോറ്റതിനു പിന്നാലെ യുകെയിൽ വച്ചാണ് ദൊഷാട്ടെ ബിസിസിഐ തന്റെ തീരുമാനം അറിയിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ഐപിഎൽ ഫ്രാഞ്ചൈസിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കോച്ചിങ് ചുമതലയിലേക്ക് റയാൻ ടെൻ ദൊഷാട്ടെ മടങ്ങും.ബിസിസിയുടെ വാഗ്ദാന ലംഘനത്തിൽ പ്രതിഷേധിച്ചാണ് ദൊഷാട്ടെയുടെ രാജിയെന്നും സൂചനയുണ്ട്. ഇന്ത്യൻ ടീമിന്റെ അസിസ്റ്റന്റ് കോച്ചായി ടെൻ ദൊഷാട്ടെ ചുമതലയേൽക്കുമ്പോൾ, അദ്ദേഹത്തിന് ടീമിന്റെ ഫീൽഡിങ് കോച്ച് സ്ഥാനം കൂടി നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ മുൻ കോച്ച് രാഹുൽ ദ്രാവിഡിന് കീഴിൽ ഫീൽഡിങ് കോച്ചായി എത്തിയ ടി. ദിലീപ്, ഗംഭീർ കോച്ചായി ചുമതലയേറ്റ ശേഷവും ആ പദവിയിൽ തുടരുകയായിരുന്നു. ടീമിലെത്തി രണ്ട‌ു വർഷം കഴിഞ്ഞിട്ടും തനിക്ക് നൽകിയ വാഗ്ദാനം പാലിക്കപ്പെടാത്തതിൽ ടെൻ ദൊഷാട്ടെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതോടെയാണ് ടെൻ ദൊഷാട്ടെ രാജിവച്ചത്. എന്നാൽ കഴിഞ്ഞദിവസം ടി.ദിലീപും ഫിൽഡീങ് കോച്ച് സ്ഥാനം ഒഴിഞ്ഞിരുന്നു. ദിലീപുമായുള്ള കരാർ ബിസിസിഐ പുതുക്കാതിരുന്നതോടെയാണ് പടിയിറക്കം.


Auto ⏭️

Back to top button