NEWS
പെൺകുട്ടിയുടെ മുറിയിൽ യുവാവ് അതിക്രമിച്ചു കയറി; പൂട്ടിയിട്ട് വീട്ടുകാർ: കൂട്ടുകാരെത്തി മോചിപ്പിച്ചു

കോഴിക്കോട്∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറുകയും വീട്ടുകാരെ ആക്രമിക്കുകയും ചെയ്ത യുവാവിനും സുഹൃത്തുക്കൾക്കുമെതിരെ കേസ്. താമരശ്ശേരിയിൽ ഇന്നലെ അർധരാത്രിയാണ് സംഭവം. അടിവാരം സ്വദേശി മിഷ്ബാഹുലിനെതിരെ പൊലീസ് പോക്സോ കേസെടുത്തു. രാത്രി പെൺകുട്ടിയുടെ മുറിയിൽ മിഷ്ബാഹുൽ ഒളിച്ചുകടക്കുകയായിരുന്നു. വിവരമറിഞ്ഞ വീട്ടുകാർ മുറി പുറത്തുനിന്ന് പൂട്ടി. എന്നാൽ, മിഷ്ബാഹുൽ ഇക്കാര്യം സുഹൃത്തുക്കളെ വിളിച്ച് അറിയിച്ചു. ഇതോടെ സുഹൃത്തുക്കൾ സംഘം ചേർന്നെത്തി വീട്ടുകാരെ ആക്രമിച്ച് മിഷ്ബാഹുലിനെ മോചിപ്പിക്കുകയായിരുന്നു. ആറുപേർക്കെതിരെ വീടുകയറി ആക്രമിച്ചതിനും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇൻസ്റ്റഗ്രാം വഴി മിഷ്ബാഹുലും പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നെന്നാണ് സൂചന. പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.
Fashion ⏭️


