NEWS

ഇ.ഡിയിലേക്ക് വഴുതാതെ കാത്ത് കേന്ദ്ര നേതൃത്വം

കോഴിക്കോട്: സി.പി.എം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിലെ ചർച്ച ഇ.ഡിയിലേക്ക് വഴി മാറാതിരിക്കാൻ ജാഗ്രതയോടെ കേന്ദ്ര നേതൃത്വം. കേന്ദ്ര കമ്മിറ്റി അംഗീകരിച്ച രേഖ പ്രകാരം തിരുത്തൽ വേണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയുള്ള പിണറായി വിരുദ്ധ ചേരിയുടെ ആവശ്യം. ഇന്ന് നടക്കുന്ന പൊതുചർച്ചകളാവും മാറ്റങ്ങളുടെ ദിശ നിർണയിക്കുക. സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമുയരുന്നത് ഒഴിവാക്കാൻ ചർച്ച വഴി മാറ്റുമെന്ന് വ്യക്തമായതോടെയാണ്, ജനറൽ സെക്രട്ടറി എം.എ.ബേബി ഉദ്ഘാടന പ്രസംഗത്തിൽ ഇ.ഡിക്കെതിരായ പരാമർശം ഒഴിവാക്കിയത്. പ്രസംഗം അടിസ്ഥാനമാക്കി പിണറായി പക്ഷം ഇ.ഡി വിഷയം ഉയർത്തിയാൽ തടയാനാവില്ല. സംഘടനാ തലത്തിൽ മാറ്റം വേണമെന്നതുൾപ്പെടെയുള്ള ആവശ്യം സജീവമായി ഉയർന്നുവരില്ല. എന്നാൽ, ഇന്നലെ ഉച്ചയ്ക്ക് നടന്ന വാർത്താസമ്മേളനത്തിൽ, എം.എ.ബേബി ഇ.ഡി ആക്രമണത്തെക്കുറിച്ച് പറഞ്ഞതായി വ്യഖ്യാനിക്കാനാണ് ഗോവിന്ദൻ ശ്രമിച്ചത്. രണ്ട് ദിവസം മുമ്പ് വരെ ഇ.ഡിക്കെതിരെ ഒറ്റക്കെട്ടായി നിന്ന നേതാക്കളിൽ മിക്കവരും കോഴിക്കോട്ടെത്തിയതോടെ ഇ.ഡി പരാമർശം ഒഴിവാക്കിയെന്നതാണ് ശ്രദ്ധേയം.

 പ്രമേയം കൊണ്ടുവരാൻ പിണറായി പക്ഷം

ഇ.ഡി നീക്കത്തിനെതിരെ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കം പിണറായി പക്ഷം നടത്തുന്നുണ്ട്. പൊതുചർച്ചയ്ക്ക് ശേഷമാണ് പ്രമേയമെങ്കിൽ പിണറായി വിരുദ്ധ ചേരി ഇതിനെ സ്വാഗതം ചെയ്യും. കേന്ദ്ര കമ്മിറ്റി കണ്ടെത്തി പ്രസിദ്ധീകരിച്ച രേഖയ്ക്കനുസരിച്ച് തിരുത്തൽ വേണമെന്നതാണ് അവരുടെ ആവശ്യം. പാർട്ടിയിലുടനീളം തിരുത്തൽ വരുത്തണം. കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്ക് പ്രതികരിച്ചതും കേന്ദ്ര കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരമുള്ള തിരുത്തൽ വേണമെന്നാണ്. രാഷ്ട്രീയവും ഭരണപരവും സംഘടനാപരവുമായ വീഴ്ചകൾ ആവർത്തിക്കില്ലെന്ന് ഉറപ്പു വരുത്താനുള്ള പ്രവർത്തന പരിപാടിക്ക് രൂപം നൽകുകയാണ് ലക്ഷ്യമെന്നാണ് തോമസ് ഐസക്ക് പറഞ്ഞത്. ഇതേ നിലപാടാണ് മുൻ മന്ത്രി പി.രാജീവിനും. ശൈലീമാറ്റത്തിലൂടെ പ്രശ്നം പരിഹരിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ നീക്കം. ഇതുകൊണ്ട് മാത്രം പാർട്ടിയുടെ ദൗർബല്യം പരിഹരിക്കാൻ കഴിയില്ലെന്ന് വിരുദ്ധ ചേരിയും വാദിക്കുന്നു. സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉയരുന്നത് ഒഴിവാക്കാൻ പിണറായി പക്ഷം ശ്രമിക്കുമ്പോൾ, തുറന്ന ചർച്ചകൾക്കും തെറ്റ് തിരുത്തലിനുമാണ് വിരുദ്ധ പക്ഷത്തിന്റെ നീക്കം.

 പ്ര​ശ്ന​ങ്ങ​ളി​ൽ​ ​സം​സ്ഥാ​ന​ ​നേ​തൃ​ത്വം നേ​രി​ട്ട് ​ഇ​ട​പെ​ടും

പ്രാ​ദേ​ശി​ക​ത​ല​ത്തി​ലെ​ ​പാ​ർ​ട്ടിപ്ര​ശ്ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കാ​ൻ​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​നേ​തൃ​ത്വം​ ​നേ​രി​ട്ട് ​ഇ​ട​പെ​ടു​മെ​ന്ന് ​സം​സ്ഥാ​നസെ​ക്ര​ട്ട​റി​ ​എം.​വി.​ഗോ​വി​ന്ദ​ൻ.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ​രാ​ജ​യ​ത്തി​നി​ട​യാ​ക്കി​യ​ ​വീ​ഴ്ച​​ ​എ​ങ്ങ​നെ​ ​പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ​വി​പു​ലീ​കൃ​ത​ ​സം​സ്ഥാ​നസ​മി​തി​ ​ച​ർ​ച്ച​ ​ചെ​യ്യു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ക്ക് ​ല​ഭി​ക്കു​ന്ന​ ​പ​രാ​തി​ക​ൾ​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ക​ൾ​ക്ക് ​ന​ൽ​കു​ക​യാ​യി​രു​ന്നു​ ​പ​തി​വ്.​ ​അ​ത് ​ഫ​ല​പ്ര​ദ​മാ​യി​ ​ന​ട​ക്കു​ന്നി​ല്ലെ​ന്ന് ​ക​ണ്ടെ​ത്തി​യെ​ന്ന് ​എം.​വി​ ​ഗോ​വി​ന്ദ​ൻ​ ​പ​റ​ഞ്ഞു.​ ​പാ​ർ​ട്ടി​ ​ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള​ ​ഉ​ൾ​പ്പാ​ർ​ട്ടി​ച്ച​ർ​ച്ച​ ​​ഭ​ര​ണ​ഘ​ട​ന​യി​ൽ​ ​അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.​ ​

പു​തി​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​നം​ ​എ​ങ്ങ​നെ​ ​വേ​ണ​മെ​ന്ന് ​ച​ർ​ച്ച​ ചെ​യ്യും.​ ​അം​ഗ​ങ്ങ​ളു​ടെ​ ​നി​ല​വാ​രം​ ​ഉ​യ​ർ​ത്ത​ണ​മെ​ന്നാ​ണ് ​പാ​ർ​ട്ടി​യു​ടെ​ ​വി​ല​യി​രു​ത്ത​ൽ.​ നേ​താ​ക്ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​ന​ ​ശൈ​ലി​യി​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​മാ​റ്റ​മു​ണ്ടാ​കും.​ 3​ ​മാ​സ​ത്തി​ലൊ​രി​ക്ക​ൽ​ ​തെ​റ്റു​തി​രു​ത്ത​ൽ​ ​പാ​ർ​ട്ടി​ ​പ​രി​ശോ​ധി​ക്കും. ബി.​ജെ.​പി​ ​കേ​ര​ള​ ​രാ​ഷ്ട്രീ​യ​ത്തി​ൽ​ ​പി​ടി​മു​റു​ക്കാ​നു​ള്ള​ ​ശ്ര​മം​ ​ന​ട​ത്തു​ക​യാ​ണ്.​ ​മൂ​ന്ന് ​സീ​റ്റു​ക​ൾ​ ​ല​ഭി​ച്ച​തി​നെ​ ​പാ​ർ​ട്ടി​ ​ഗൗ​ര​വ​ത്തോ​ടെ​ ​കാ​ണു​ന്നു.​ ​ന്യൂ​ന​പ​ക്ഷ,​ ​ഭൂ​രി​പ​ക്ഷ​ ​വ​ർ​ഗീ​യ​ത​യെ​ ​എ​തി​ർ​ക്കും.​ ​ഭ​ര​ണ​ത്തി​ൽ​ ​പ​ങ്കാ​ളി​ത്ത​മു​ണ്ട് ​എ​ന്ന​തു​കൊ​ണ്ട് ​വ​ർ​ഗീ​യ​ ​ശ​ക്തി​ക​ളോ​ട് ​ചേ​രാ​ൻ​ ​മു​സ്ലിം​ലീ​ഗി​ന് ​മ​ടി​യി​ല്ല.​ ​ന്യൂ​ന​പ​ക്ഷ​ത്തി​ന്റെ​ ​പേ​ര് ​പ​റ​യു​ക​യും​ ​സം​ഘ​പ​രി​വാ​റു​മാ​യി​ ​ഐ​ക്യ​പ്പെ​ടു​ക​യും​ ​ചെ​യ്യു​ന്നു.​ ​ഇ​ട​തു​പ​ക്ഷ​ത്തെ​ ​ദു​ർ​ബ​ല​പ്പെ​ടു​ത്തി​ ​വ​ല​തു​പ​ക്ഷ​ ​ശ​ക്തി​ക​ൾ​ക്ക് ​മേ​ൽ​ക്കൈ​ ​ഉ​ണ്ടാ​ക്കാ​നു​ള്ള​ ​ശ്ര​മം​ ​കേ​ര​ള​ത്തി​ൽ​ ​ന​ട​ക്കു​ന്നു.​ ​ഇ​തി​നെ​ ​മ​റി​ക​ട​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള​ ​ച​ർ​ച്ച​ക​ളാ​ണ് ​ഇ​നി​ ​ന​ട​ക്കു​ക.​ ​സെ​ക്ര​ട്ട​റി​ ​അ​വ​ത​രി​പ്പി​ച്ച​ ​റി​പ്പോ​ർ​ട്ടി​ൽ​ ​ഇ​ന്ന് ​പൊ​തു​ച​ർ​ച്ച​ ​ന​ട​ക്കും.​ ​ഒ​രു​ ​ജി​ല്ല​യ്ക്ക് 30​ ​മി​നി​ട്ട് ​വീ​തം​ 8​ ​മ​ണി​ക്കൂ​റാ​ണ് ​നീ​ക്കി​വ​ച്ചി​ട്ടു​ള്ള​ത്.​ ​ഇ​ന്ന് ​രാ​ത്രി​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​യോ​ഗം​ ​ചേ​രും.​ ​നാ​ളെ​ ​രാ​വി​ലെ​ ​സം​സ്ഥാ​ന​ ​സ​മി​തി​യും​ ​തു​ട​ർ​ന്ന് ​വി​പു​ലീ​കൃ​ത​ ​സം​സ്ഥാ​ന​ ​സ​മി​തി​യും​ ​യോ​ഗം​ ​ചേ​ർ​ന്ന് ​റി​പ്പോ​ർ​ട്ട് ​അ​ന്തി​മ​മാ​ക്കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​അ​റി​യി​ച്ചു.

Read News ⏭️

Back to top button