ഇനിയും പഠിക്കില്ലേ? കഴക്കൂട്ടത്ത് കുട്ടിയെകൊണ്ട് കാര് ഓടിപ്പിച്ച് അപകടക്കളി, ദൃശ്യങ്ങൾ പുറത്ത്

കുട്ടി കാർ ഓടിക്കുന്ന ദൃശ്യം (വീഡിയോയിൽ നിന്ന്)
തിരുവനന്തപുരം: തലസ്ഥാനത്ത് കഴക്കൂട്ടത്ത് കുട്ടിയെ ഡ്രൈവിംഗ് സീറ്റിലിരുത്തി കാറോടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സമീപത്തുകൂടിപോയ കൊല്ലം ഇളമ്പൽ സ്വദേശികളായ കാർ യാത്രക്കാരാണ് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്.
കഴക്കൂട്ടം-വിമാനത്താവളം റോഡിലാണ് സംഭവം. കുട്ടി ഡ്രൈവിംഗ് സീറ്റിലിരിക്കുന്നതും കാറോടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കുട്ടിക്കൊപ്പം ഡ്രൈവിംഗ് സീറ്റിൽ ഒരാളുണ്ടെങ്കിലും സ്റ്റിയറിംഗ് പൂർണമായും നിയന്ത്രിച്ചത് കുട്ടിയായിരുന്നു. ഒപ്പം ഒരു സ്ത്രീയെയും ദൃശ്യങ്ങളിൽ കാണാം. മാതാപിതാക്കളാണ് കുട്ടിക്കൊപ്പമുണ്ടായിരുന്നതെന്നാണ് സംശയം. ഇവരുടെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
സംസ്ഥാനത്ത് കൗമാരക്കാരുടെ അശ്രദ്ധമൂലം തുടർച്ചയായുണ്ടാകുന്ന അപകട മരണങ്ങൾക്കിടെയാണ് ഇത്തരത്തിൽ അലംഭാവത്തോടെ കുട്ടിയെകൊണ്ട് കാറോടിപ്പിക്കുന്നത്. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും പൊലീസും അന്വേഷണം ആരംഭിച്ചതായാണ് വിവരം.
English Summary
A video has emerged showing a child driving a car on Kazhakkoottam airport road in Thiruvananthapuram. Although an adult was present in the driver’s seat, the child appeared to control the steering wheel. The incident, captured by other commuters, has prompted an investigation by the Motor Vehicles Department and police, amid growing concerns over road safety involving minors.
RELATED TOPICS: KAZHAKKOOTTAM CHILD CAR DRIVING, CHILD DRIVING VIDEO, KERALA ROAD SAFETY, KERALA ACCIDENT NEWS
Read News ⏭️




