SPORTS
ഷെഫാലി വർമയ്ക്ക് സെഞ്ചറി, 81 റൺസിന് ഓൾഔട്ടായി ബംഗ്ലദേശ്, ഇന്ത്യയ്ക്ക് 114 റൺസ് വിജയം, ഏഷ്യൻ ഗെയിംസ് ഫൈനലിൽ

നഗോയ∙ ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിന്റെ ഫൈനലിൽ കടന്ന് ടീം ഇന്ത്യ. സെമി ഫൈനലിൽ ബംഗ്ലദേശിനെതിരെ 114 റൺസിന്റെ വമ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിൽ 15.4 ഓവറിൽ 81 റൺസിന് ബംഗ്ലദേശ് ഓൾഔട്ടായി. ഫൈനലിൽ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികൾ.സ്മൃതി മന്ഥനയെ നഹിദ അക്തർ പുറത്താക്കിയെങ്കിലും, ഷെഫാലി വർമ ഇന്നിങ്സിന്റെ അവസാന പന്തുവരെ ബാറ്റിങ് തുടർന്നു. പവർപ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തില്‍ 72 റൺസടിച്ച ഇന്ത്യ 10.4 ഓവറിൽ 100 കടന്നു. സ്കോർ 85ൽ നിൽക്കെ മൂന്നു റൺസെടുത്ത ജി. കമാലിനിയെ സഞ്ജിത അക്തർ മേഗ്‍ല റബെയ ഖാന്റെ കൈകളിലെത്തിച്ചു. എന്നാൽ ഷെഫാലിക്കൊപ്പം ക്യാപ്റ്റൻ ഹർമൻപ്രീതും ചേർന്നതോടെ ഇന്ത്യ സുരക്ഷിതമായ സ്കോറിലെത്തി.
Auto ⏭️




