SPORTS
‘ഹണ്ട് ഫോർ നെക്സ്റ്റ് കെസിഎൽ ലിറ്റിൽ സൂപ്പർസ്റ്റാർ’ ക്യാംപെയ്ന് തുടക്കം

തിരുവനന്തപുരം ∙ മലയാള മനോരമയുടെ സഹകരണത്തോടെ കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ), കേരള ക്രിക്കറ്റ് അസോസിയേഷനുമായി (കെസിഎ) ചേർന്ന് ആവിഷ്കരിച്ച ‘ഹണ്ട് ഫോർ നെക്സ്റ്റ് കെസിഎൽ ലിറ്റിൽ സൂപ്പർസ്റ്റാർ’ ക്യാംപെയ്‌ന് തിരുവനന്തപുരത്ത് തുടക്കം. 30 സ്കൂളുകളിൽ നടത്തുന്ന പദ്ധതിയുടെ ഭാഗമായി, ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിലും സർവോദയ ഐസിഎസ്ഇ സ്കൂളിലുമായിരുന്നു പരിപാടികൾ.ട്രിവാൻഡ്രം റോയൽസ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, ആലപ്പി റിപ്പിൾസ്, കൊല്ലം സെയ്‌ലേഴ്‌സ്, തൃശൂർ ടൈറ്റൻസ്, കോഴിക്കോട് ഗ്ലോബ്‌സ്റ്റാർസ് എന്നീ ടീമുകൾ പങ്കെടുക്കുന്ന കെസിഎൽ സീസൺ 3-നെക്കുറിച്ചും ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ 20 മുതൽ സെപ്റ്റംബർ 5 വരെ നടക്കാനിരിക്കുന്ന ടൂർണമെന്റിനെക്കുറിച്ചും വിവരിച്ചു. വിദ്യാർഥികൾക്കായി ബാറ്റിങ്, ബോളിങ്, ത്രോയങ്ഗ്/ടാർഗറ്റ് ചാലഞ്ചുകൾ നടന്നു. മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് ജഴ്‌സികളും മത്സര ടിക്കറ്റുകളും സമ്മാനമായി നൽകി. പ്രവേശനത്തിനുള്ള ടിക്കറ്റുകളും വിതരണം ചെയ്തു.
Auto ⏭️


